
അമ്മ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സീനത്ത്. അന്യ ദേശങ്ങളില്‍ കലാകാരന്‍മാര്‍ക്ക് വലിയ സ്ഥാനമാണ് നല്‍കുന്നതെന്ന് സീനത്ത് പറയുന്നു. പക്ഷേ മലയാളികള്‍ പൊതുവേ അംഗീകരിക്കാന്‍ മടിയുള്ളവരാണെന്നും താരം കൂട്ടിച്ചേര്‍ത്തു. കൂടാതെ മലയാളികള്‍ ഒരാളുടെ കുറ്റം കണ്ടെത്താനാണ് ആദ്യം ശ്രമിക്കുന്നതെന്നും സിനിമാക്കാരെയാണ് ഇവര്‍ കൂടുതല്‍ കുറ്റം പറയുന്നതെന്നും താരം ഒരു അഭിമുഖത്തില്‍ പറയുന്നു.
” മലയാളികള്‍. ഒരാളെ കാണുമ്പോള്‍ അവരുടെ കുറ്റങ്ങളാണ് ആദ്യം കണ്ടെത്തുക. ഒരു പുതിയ സ്ഥലത്തു നമ്മള്‍ സിനിമാക്കാര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ താമസിക്കാന്‍ എത്തിയാല്‍ ചിലര്‍ ചെയ്യുന്നത് ഇന്റര്‍നെറ്റില്‍ എല്ലാ സൈറ്റിലും നോക്കുക എന്നാണ്. എെന്തങ്കിലും കിട്ടിയാല്‍ നാടുമുഴുവന്‍ പറഞ്ഞു നടക്കാമല്ലോ. പിന്നെ നമ്മുടെ പ്രായം അറിയാനുള്ള വെപ്രാളം. എനിക്ക് ഇത്തരക്കാരെ ഇഷ്ടമല്ല. സിനിമാക്കാരെ കുറ്റം പറയാനും കുറ്റങ്ങള്‍ കണ്ടുപിടിക്കാനും ഇവര്‍ കഷ്ടപ്പെടും.
എനിക്ക് സിനിമയ്ക്ക് പുറത്തുള്ള പലരുടേയും കഥകള്‍ അറിയാം. ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ പറ്റിക്കുന്നതും ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ പറ്റിക്കുന്നതും. എല്ലാം കഴിഞ്ഞു അവര്‍ പരസ്പരം കാണുമ്പോഴുള്ള ചേട്ടാ… മോളെ… എന്നൊക്കെ പറഞ്ഞുള്ള സ്‌നേഹപ്രകടനങ്ങള്‍ കാണുമ്പോള്‍ ഉള്ളില്‍ ചിരിക്കാറുണ്ട്. എന്നിട്ട് ഇവര്‍ സിനിമാക്കാരെ കുറ്റം പറയുമ്പോള്‍ ഇവരോടൊക്കെ എനിക്ക് അറപ്പും വെറുപ്പും തോന്നിയിട്ടുണ്ട്.”
Post Your Comments