
വിജയ് സേതുപതി ചിത്രത്തില്‍ നിന്നും സ്വയം പുറത്തു പോയതല്ല പുറത്താക്കുകയായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് നടി അമലാ പോള്‍ നടത്തിയ പത്രക്കുറിപ്പില്‍ പ്രതികരിച്ച് തമിഴ് നടന് വിഷ്ണു വിശാല്‍. ഒരു അഭിനേതാവ് ഇങ്ങനെ തുറന്നു പറഞ്ഞു കണ്ടതില്‍ സന്തോഷമുണ്ട്. പൊതുവെ നടീനടന്മാര് ഇത്തരത്തില്‍ തെറ്റുകാരെന്ന് മുദ്രകുത്തപ്പെടാറുണ്ട്. പല നിര്‍മാതാക്കളും എന്നോടും ഇത്തരത്തില്‍ മോശമായി പെരുമാറിയിട്ടുണ്ട്. അതെല്ലാം തുറന്നു പറയണമെന്നു പല തവണ തോന്നിയിട്ടുമുണ്ട്. എങ്കിലും മുതലാളിമാരായതിനാല്‍ അവര്‍ക്കൊക്കെ ബഹുമാനം കൊടുത്തുകൊണ്ടേയിരിക്കുന്നു..വിഷ്ണു ട്വിറ്ററിലൂടെ തുറന്നടിച്ചു.
ഏതൊരു നാണയത്തിനും രണ്ട് വശങ്ങളുണ്ട്. അതുപോലെ സിനിമയ്ക്കും. ചില നല്ല നിര്‍മാതാക്കള്‍ക്കൊപ്പവും ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അഭിനേതാക്കള്‍ എന്ന നിലയില്‍ നമ്മളോടൊക്കെ ചെയ്യുന്ന അനീതിയ്ക്കെതിരെ ശബ്ദമുയര്‍ത്തേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. വികാരപരമായും ഔദ്യോഗികപരമായും ഭൗതികമായും.. വിഷ്ണു ട്വീറ്റ് ചെയ്യുന്നു. വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രത്തില്‍ നിന്ന് നടി അമല പോള്‍ പിന്മാറുകയാണെന്ന വാര്‍ത്തകള്‍ കുറച്ചു ദിവസങ്ങളായി സിനിമാലോകത്ത് പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ പിന്മാറിയതല്ലെന്നും അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്താക്കിയതാണെന്നും അമല പോള്‍ കഴിഞ്ഞ ദിവസം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
Post Your Comments