
പ്രദര്‍ശനത്തിനെത്താനിരിക്കുന്ന മാര്‍ക്കോണി മത്തായി എന്ന ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് വിജയ് സേതുപതി എന്ന നടന്റെ വരവാണ്, ചിത്രത്തിലെ അതിഥി താരമായി വിജയ് സേതുപതി അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ആദ്യ മലയാള സിനിമയാണ് ജയറാം നാകനാകുന്ന മാര്‍ക്കോണി മത്തായി. എന്നാല്‍ വിജയ് സേതുപതി തമിഴിലെ അറിയപ്പെട്ട നടനാകും മുന്‍പേ മലയാള സിനിമയുമായി അദ്ദേഹത്തിന് ബന്ധമുണ്ട്.
സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ ശ്രീനിവാസന്‍ ടീമിന്റെ ചിത്രമാണ് വരവേല്‍പ്പ്, നിരവധി പ്രേക്ഷകരുടെ നിരൂപ പ്രശംസയും ബോക്സോഫീസില്‍ വലിയ വിജയവുമായി തീര്‍ന്ന വരവേല്‍പ്പ് ഇവരുടെ കൂട്ടുകെട്ടില്‍ പിറന്ന മികച്ച ചിത്രമാണ്, അന്നത്തെ കാലത്ത് തമിഴ് ടെലിവിഷന്‍ ചാനലുകളില്‍ മലയാള സിനിമ ഡബ്ബ് ചെയ്തു സംപ്രേഷണം ചെയ്യുമായിരുന്നു, വരവേല്‍പ്പ് എന്ന ചിത്രം തമിഴ് ടെലിവിഷന്‍ ചാനലുകളില്‍ ഡബ്ബ് ചെയ്തു സംപ്രേഷണം ചെയ്തപ്പോള്‍ അതില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ഇന്നത്തെ സൂപ്പര്‍ താരം വിജയ് സേതുപതിയാണ്. അങ്ങനെ മലയാള സിനിമയുമായി വിജയ് സേതുപതി എന്ന സൂപ്പര്‍ താരത്തിനു നേരത്തെ തന്നെ ചെറിയ ഒരു ബന്ധമുണ്ട്, മലയാള സിനിമകളെ അഗാധമായി സ്നേഹിക്കുന്ന വിജയ് സേതുപതിയുടെ ഇഷ്ടനടന്മാര്‍ മുരളിയും തിലകനുമാണ്.
Post Your Comments