BollywoodGeneralLatest News

വിവാഹബന്ധത്തില്‍ മുന്‍പും നിരവധി തവണ അബദ്ധങ്ങള്‍ പറ്റി; പുതിയ കാമുകനും വിവാഹിതന്‍

ഇനിയുമൊരു തെറ്റ് പറ്റി ജീവിതം തകരാതിരിക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കുന്നതെന്ന് കുടുംബ സുഹൃത്തുക്കള്‍

ബോളിവുഡിനെ പിടിച്ചു കുലുക്കിയ വിവാദങ്ങളില്‍ ഒന്നാണ് സൂപ്പര്‍ താരം ഹൃത്വിക് റോഷനും കുടുംബത്തിനും എതിരെ സൂനൈന നടത്തിയത്. താന്‍ മുസ്ലീമിനെ പ്രണയിച്ചതിന്റെ പേരില്‍ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ അനുഭവിച്ചുവെന്നും സൂനൈന തുറന്നു പറഞ്ഞിരുന്നു. എന്നാൽ സംഭവത്തിൽ പുതിയ വഴിത്തിരിവുകൾ.

സുനൈനയുടെ കാമുകനെന്ന് പറയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ രുഹൈല്‍ അമിന്‍ വിവാഹിതനാണെന്നും ആ ബന്ധത്തിൽ അയാൾക്ക് കുട്ടികളുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ഇതാണ് മാതാപിതാക്കള്‍ ബന്ധത്തെ എതിര്‍ക്കാന്‍ കാരണമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പിതാവ് രാകേഷ് അടിച്ചെന്നും ഹൃത്വിക് സഹായിച്ചില്ലെന്നും സുനൈന ആരോപിച്ചിരുന്നു.

വിവാഹബന്ധത്തില്‍ മുന്‍പും നിരവധി തവണ അബദ്ധങ്ങള്‍ പറ്റിയിട്ടുള്ളയാളാണ് സുനൈന. ഇനിയുമൊരു തെറ്റ് പറ്റി ജീവിതം തകരാതിരിക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കുന്നതെന്നും കുടുംബ സുഹൃത്തുക്കള്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button