മോഹൻലാൽ സിനിമകളിൽ ആരാധകർ ഏറെ ഇഷ്ട്ടപെടുന്ന സിനിമകളിൽ ഒന്നാണ് 2000-ല്‍ പുറത്തിറങ്ങിയ ‘ദേവദൂതൻ . ചിത്രം ബോക്സോഫീസ് പരാജയമായിരുന്നെങ്കിലും ടെലിവിഷൻ ചാനലുകളിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രമാണ് ‘ദേവദൂതൻ’. സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ മലയാള സിനിമയിലെ വേറിട്ട ഒരു അവതരണ രീതിയാണ് നമുക്ക് മുന്നിൽ തുറന്നു കാട്ടിയത്.
ഹോളിവുഡ് കഥാശൈലിയിലുള്ള പശ്ചാത്തലവും ചിത്രത്തിന് കണ്ടു പരിചയിച്ചിട്ടില്ലാത്ത പുതുമ സമ്മാനിച്ചു. രഘുനാഥ് പലേരി രചന നിര്‍വഹിച്ച ‘ദേവദൂതൻ’ നവോദയ്ക്ക് വേണ്ടി സിബി മലയിൽ ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു. .എന്നാൽ പിന്നീട് അത് നടക്കാതെ പോകുകയും വീണ്ടും പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം തന്റെ കയ്യിൽ സൂക്ഷിച്ചിരുന്ന തിരക്കഥ സിബി മലയിൽ സിനിമയാക്കാൻ തീരുമാനിക്കുകയും ചെയ്തു .യാദൃശ്ചികമായി മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥ വായിക്കുകയും ഈ ചിത്രത്തിൽ അഭിനയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു . ചിത്രത്തിന്റെ കഥയിലേക്ക് മോഹൻലാലിനെ എങ്ങനെ പ്ലേസ് ചെയ്യണമറിയാതിരുന്ന സിബി മലയിലിനു അതിൽ അത്ര താല്പര്യമുണ്ടായിരുന്നില്ല.എങ്കിലും മോഹൻലാലിനെ പോലെ താരമൂല്യമുള്ള താരം ഇങ്ങോട്ടു നൽകിയ ഓഫറിനെ നിരക്കരിക്കാതെ ചിത്രത്തിന്റെ കഥാ ഘടനയിൽ മാറ്റങ്ങൾ വരുത്തി സിനിമ ചെയ്തു. അത്തരം മാറ്റങ്ങൾ സിനിമയുടെ രചനാ രീതിയെ ബാധിച്ചിട്ടുണ്ടെങ്കിലും സാങ്കേതികപരമായി എല്ലാ സാധ്യതകളേയും പ്രയോജനപ്പെടുത്തി കൊണ്ട് സിനിമ പറയാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കവെ സിബി മലയിൽ വ്യക്തമാക്കി ..
Post Your Comments