ടെലിവിഷന്‍ പരമ്പരയിലൂടെയും സിനിമയിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശരണ്യ. ട്യൂമര്‍ ബാധിച്ച് ചികിത്സയ്ക്ക് പോലും പണമില്ലാതെയെയായപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ച് നടി സീമ ജി നായര്‍ വീഡിയോ ഷെയര്‍ ചെയ്തതോടെയാണ് ഈ ദുരിതം ജനം കണ്ടത്. തുടര്‍ന്ന് വലിയ സഹായങ്ങളാണ് താരത്തിനായി എത്തിയത്. ഇപ്പോള്‍ സഹായിച്ച എല്ലാവരോടുമായി നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് സീമ.
അന്നത്തെ തന്റെ സഹായാഭ്യര്‍ത്ഥന നിവൃത്തികേടുകൊണ്ടായിരുന്നെന്നും 50000 രൂപയെങ്കിലും കിട്ടിയാല്‍ മതിയെന്ന് മാത്രമേ അപ്പോള്‍ ചിന്തിച്ചിരുന്നുള്ളൂവെന്നും സീമ ജി നായര്‍ വ്യക്തമാക്കി. ‘വീഡിയോയ്ക്കുള്ള പ്രതികരണം ഞങ്ങളെ തന്നെ ഞെട്ടിച്ചു. വീഡിയോ കണ്ടിട്ട് ആദ്യ ദിവസം തന്നെ ശരണ്യയുടെ ഓപ്പറേഷനുള്ള പണം അവളുടെ അക്കൗണ്ടിലെത്തി. വീഡിയോ ജനങ്ങളിലെത്തിച്ചതിന് മാധ്യമങ്ങളോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാകില്ല. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് ശരണ്യയിപ്പോള്‍. പൂര്‍ണ്ണമായും തളര്‍ന്നുപോയ ശരീരത്തിന്റെ വലതുഭാഗത്തിന് ചലനശേഷി തിരിച്ചുകിട്ടി തുടങ്ങി. തുടര്‍ ചികിത്സയില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ രോഗം ഇനി ആവര്‍ത്തിക്കില്ല എന്ന് ഉറപ്പ് അവര്‍ തന്നിട്ടില്ല. അത് തന്നെയാണ് ഞങ്ങളുടെ ഭയവുമെന്ന് സീമ ജി നായര്‍ പറയുന്നു.
Post Your Comments