മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് റഹ്മാന്‍. സിനിമയിലെ തിരക്കിനിടയിലും കുടുംബത്തെ ഒപ്പം ചേര്‍ത്തുനിര്‍ത്തിയാണ് അദ്ദേഹം മുന്നേറുന്നത്. ഇപ്പോഴിതാ താരത്തിന്റെ മകളായ അലീഷയുടെ പിറന്നാളിന് അദ്ദേഹത്തിന്റെ കുറിപ്പ് വൈറലാവുകയാണ്.
മകളെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ഫോട്ടോയും ഹൃദയസ്പര്‍ശിയായ കുറിപ്പും പോസ്റ്റ് ചെയ്തായിരുന്നു റഹ്മാന്‍ എത്തിയത്. നിരവധി പേരാണ് പ്രിയതാരത്തിനും കുടുംബത്തിനും സ്നേഹാശംസ നേര്‍ന്ന് എത്തിയത്. മകളുടെ ഓരോ പിറന്നാള്‍ എത്തുമ്പോഴും സങ്കടമാണ് തനിക്ക് ആദ്യം വരുന്നത്. മക്കള്‍ എന്നും കുട്ടികളായിരുന്നെങ്കില്‍ എന്നാഗ്രഹിക്കാത്ത മാതാപിതാക്കള്‍ വിരളമാണ്. താനും അത് തന്നെയാണ് ആഗ്രഹിക്കുന്നത്. എല്ലാവര്‍ഷത്തേയും ഇത്തവണയും നിന്റെ പിറന്നാള്‍ തന്നെ വിഷമിപ്പിക്കുമെന്നും നീ വലിയ കുട്ടിയായി, എനിക്കരികില്‍ നിന്നും കുറച്ച് ദൂരെയായി. നിനക്ക് ഒരുപാട് സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ടാവും. അതൊന്നും സാരമില്ല, എന്തായാലും ഞാന്‍ നിന്റെ ഹൃദയത്തില്‍ ജീവിക്കുന്നുവെന്നും പ്രിയപ്പെട്ട മകള്‍ക്ക് പിറന്നാളാശംസ നേരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
Post Your Comments