GeneralLatest News

പബ്ജി മനസിനും ആത്മാവിനും തകര്‍ച്ചയുണ്ടാക്കും; ഗെയിമിന് ഫത്‌വ പുറപ്പെടുവിച്ച് മുഫ്തി

ഇസ്‌ലാമിക നിയമപ്രകാരം നിഷിദ്ധമായ (ഹറാം) ഒന്നാണ് പബ്ജി എന്നാണ് മുഫ്തി പറഞ്ഞത്

മസ്‌കത്ത്: ആഗോള തലത്തില്‍ ജനപ്രിയ ഗെയിമായ പബ്ജിയ്ക്ക് ഫത്‌വ പുറപ്പെടുവിച്ച് ഒമാന്‍ അസി. ഗ്രാന്‍ഡ് മുഫ്തി ശൈഖ് കഹ്‌ലാന്‍ അല്‍ ഖാറൂസി. ഇസ്‌ലാമിക നിയമപ്രകാരം നിഷിദ്ധമായ (ഹറാം) ഒന്നാണ് പബ്ജി എന്നാണ് മുഫ്തി പറഞ്ഞത്. പബ്ജി കളിക്കുന്നവര്‍ ഇതിന് അടിമപ്പെടുകയും സമയ നഷ്ടമുണ്ടാക്കുകയും ചെയ്യുമെന്നതിന്റെ അടിസ്ഥാനത്തിലാണ് മുഫ്തി ഈ വിഷയത്തില്‍ ഫത്‌വ പുറപ്പെടുവിച്ചത്.

2017ല്‍ തെക്കന്‍ കൊറിയയില്‍ തുടക്കമിട്ട പബ്ജി കളി ഇന്ന് ആഗോളതലത്തിലെ ജനപ്രിയ ഗെയിമുകളില്‍ ഒന്നാണ്. ഈ ഗെയിമില്‍ ഉള്‍ക്കൊള്ളുന്ന വിനോദത്തിന് മതപരമായ ഒരു നിയമവും അംഗീകാരം നല്‍കുന്നില്ലെന്നും അസി.മുഫ്തി പറഞ്ഞു. ഈ ഗെയിം കളിക്കുന്നവന്‍ അതിന് അടിമയാകാനുള്ള സാധ്യതയും കൂടുതലാണ്. അതോടൊപ്പം മനസ്സിനും ആത്മാവിനും ഇത് തകര്‍ച്ചയുണ്ടാക്കും. ഈ കളിയില്‍ ഏര്‍പ്പെടുന്നവരെ അത് ആരോഗ്യപരമായും ചിന്താപരമായും മാനസികമായും ബാധിക്കാനുള്ള സാധ്യതയും ഉണ്ട്. സമൂഹത്തിന്റെ ധാര്‍മിക മാനുഷിക മൂല്യങ്ങളെ തകര്‍ക്കാനും കളി ഇടയാക്കുമെന്നും അചുകൊണ്ടു തന്നെ ഈ ഗെയിം ബ്ലോക്ക് ചെയ്യാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്നും മുഫ്തി പറഞ്ഞു.

shortlink

Post Your Comments


Back to top button