സീരിയലിലും രണ്ടാംനിര സിനിമകളിലും അമ്മ വേഷങ്ങളിലൂടെ കടന്നുവന്ന മിനി റിച്ചാര്‍ഡിനെ ആളുകള്‍ അറിയുന്നത് ‘മഴയില്‍’ എന്ന ആല്‍ബത്തിലൂടെയാണ്. ഇപ്പോളിതാ അമേരിക്കന്‍ വെബ് സൈറ്റായ പാട്രിയോണില്‍ പണം നല്‍കി അംഗത്വം എടുക്കുന്നവര്‍ക്കായാണ് താരം ഓഫര്‍ നല്‍കിയിരിക്കുന്നു. 250 ഡോളര്‍ മാസവരിസംഖ്യ നല്‍കുന്നവര്‍ക്ക് തന്റെ നഗ്ന വീഡിയോകളും ഫോട്ടോകളും നല്‍കുമെന്നാണ് മിനി റിച്ചാര്‍ഡിന്റെ വാഗ്ദാനം. മാത്രല്ല, തന്റെ സ്വകാര്യ വാട്‌സ്ആപ് നമ്പര്‍ ലഭ്യമാക്കുമെന്നും താനുമായുള്ള സ്വകാര്യ ചാറ്റിംഗിന് അവസരം നല്‍കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.
തന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും ഒരു മാസം അഞ്ച് ഡോളര്‍ മുതല്‍ 250 ഡോളര്‍ വരെയാണ് മിനി റിച്ചാഡ് വിലയിട്ടിരിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന പണം ചാരിറ്റിക്കായി ഉപയോഗിക്കുമെന്നാണ് താരം പറയുന്നത്. ദ ഹഗ്ഗ്‌സ് ആന്‍ഡ് കിസസ് ഫൗണ്ടേഷനിലൂടെയാണ് ചാരിറ്റി പ്രവര്‍ത്തനം. താരത്തിന്റെ സൈറ്റിലെ ചിത്രങ്ങളോ വീഡിയോയോ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് സൈറ്റ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഈ ചിത്രങ്ങള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ടെലിഗ്രാം അക്കൗണ്ടിലൂടെയും ഫേസ്ബുക്ക് അക്കൗണ്ടിലൂടെയുമാണ് മിനി റിച്ചാഡ് ആളുകളെ പാട്രിയോണ്‍സൈറ്റിലേക്ക് ക്ഷണിക്കുന്നത്.
Post Your Comments