ടെലിവിഷന്‍ സീരിയലിലൂടെ ജനമനസ്സുകള്‍ കീഴടക്കിയ അഭിനേത്രിയാണ് ആശാ ശരത്. നര്‍ത്തകി എന്ന നിലയിലും ശ്രദ്ധേയായ ആശാ ശരത് ഇന്നത്തെ മിക്ക സിനിമകളിലെയും അവിഭാജ്യ ഘടകമാണ്. ദൃശ്യം എന്ന ചിത്രത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തിയ ആശ ശരത് സിനിമയിലുടനീളം മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്, ദൃശ്യം എന്ന ചിത്രമാണ് ആശയ്ക്ക് മലയാള സിനിമയില്‍ നല്ലൊരു ബ്രേക്ക് സമ്മാനിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ മലയാള സിനിമാ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ച മുഖമായിരുന്നു ആശയുടെത്.
സിബി മലയില്‍ ലോഹിതദാസ് ടീമിന്റെ കമലദളം എന്ന ചിത്രത്തില്‍ മോനിഷയുടെ വേഷം ആദ്യം ചെയ്യാന്‍ ആശ ശരത്തിനെയാണ് ക്ഷണിച്ചത്, എന്നാല്‍ സിനിമയിലേക്ക് പോകാന്‍ സമയമായിട്ടില്ല എന്ന വീട്ടുകാര്‍ ഉള്‍പ്പടെയുള്ളവരുടെ തീരുമാനത്തില്‍ ആശാ ശരത്ത് കമലദളത്തിലെ ഗംഭീര ഓഫര്‍ നിരസിച്ചു.മികച്ച ഒരു ടീമിനൊപ്പമുള്ള മികച്ച ചിത്രം നഷ്ടപ്പെടുത്തിയതോര്‍ത്ത് താന്‍ ഏറെ വേദനിച്ചിരുന്നതായി ആശ ശരത് തന്നെ പല അഭിമുഖ പരിപാടികളിലും തുറന്നു പറഞ്ഞിട്ടുണ്ട്.
സിദ്ധിഖ്-ലാല്‍ ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘കാബൂളി വാല’യിലെ നായികാ വേഷമാണ് അക്കാലത്ത് ആശ നിരസിച്ച മറ്റൊരു ചിത്രം. ‘ജാതകകഥകള്‍’ എന്ന സീരിയല്‍ കണ്ടിട്ട് സിദ്ധിഖ്-ലാല്‍ ടീം ആശ ശരത്തിനെ അവരുടെ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു, പക്ഷെ അവിടെയും ‘നോ’ എന്നായിരുന്നു ഇന്നത്തെ സൂപ്പര്‍ ഹിറ്റ് നായികയുടെ മറുപടി.
Post Your Comments