മംഗലശ്ശേരി നീലകണ്ഠനെ ഒറ്റ രാത്രി കൊണ്ടാണ് തൃശ്ശൂര്‍ മാള പുത്തന്‍ചിറ പുളിയിലക്കുന്ന് സ്വദേശിയായ പള്ളിയില്‍ സുബ്രമണ്യന്‍ തയ്യാറാക്കിയത്. കുരുത്തോലയില്‍ തയ്യാറാക്കിയ ചിത്രം നേരം പുലര്‍ന്നപ്പോള്‍ മോഹന്‍ലാലിന്റെ കൈകളിലെത്തിയപ്പോള്‍ സുബ്രഹ്മണ്യന് എന്തെന്നില്ലാത്ത ആത്മസംതൃപ്തിയായിരുന്നു. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്ന ഇരുമ്പനത്ത് വച്ച് ആണ് ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠന്റെ ചിത്രം സുബ്രഹ്മണ്യന്‍ കൈമാറിയത്.
ഇതുവരെ മോഹന്‍ലാലിന്റെ മൂന്ന് ചിത്രങ്ങള്‍ സുബ്രഹ്മണ്യന്‍ തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ മോഹന്‍ലാലിന് കൈമാറുന്നത് ഇത് ആദ്യം. സംവിധായകനും മാള സ്വദേശിയുമായ ജിബിയാണ് ചിത്രം നേരിട്ട് കൈമാറാന്‍ തലേന്ന് രാത്രി അവസരം ഉറപ്പാക്കുന്നത്. ചിത്രം കണ്ടതോടെ സുബ്രഹ്മണ്യനെ മോഹന്‍ലാല്‍ അഭിനന്ദിച്ചു. ഒപ്പം നിന്ന് ഫോട്ടോയും എടുത്തു. മൂന്ന് കുരുത്തോലകള്‍ ഉപയോഗിച്ച് ഏഴ് മണിക്കൂറിലേറെ സമയമെടുത്താണ് രൂപം നെയ്തെടുക്കുന്നത്. പച്ച, മഞ്ഞ, കുരുത്തോല പഴുത്തത് എന്നിവയും ഈര്‍ക്കിലിയുമാണ് ചിത്രം നിര്‍മ്മാണത്തിന് ഉപയോഗിച്ചത്.
Post Your Comments