ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് തമിഴിന്റെ മൂന്നാം പതിപ്പില്‍ അടിപിടി. ആരംഭിച്ച് ഒരാഴ്ച പിന്നിടുന്നതിന് മുന്‍പേ ഷോയില്‍ അടിപിടി തുടങ്ങിരിക്കുകയാണ്. കമല്‍ ഹസ്സന്‍ അവതാരകനായി എത്തുന്ന ഷോയില്‍ നടി വനിതാ വിജയകുമാറും മോഡലായ മീര മിഥുനും തമ്മിലാണ് വഴക്ക്.
വിജയ് ടിവി പുറത്ത് വിട്ട പുതിയ പ്രമോ ശ്രദ്ധ നേടുന്നു. സംവിധായകനും നടനുമായ ചേരന്‍ തന്നോട് സംസാരിക്കുന്നതില്‍ നിന്ന് അഭിരാമി വെങ്കിടാചലത്തിനെ വിലക്കുന്നു. അതിന് തൊട്ടുപിന്നാലെ വനിതയും മീരയും തമ്മില്‍ വഴക്കായി. ഹൗസിന്റെ ക്യാപ്റ്റനായ വനിത കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങള്‍ വീണ്ടും പറയരുതെന്ന് പറഞ്ഞ് മീരയെ വിലക്കുകയാണ്.
അതിനിടെ മീര വനിതയോട് സംസാരിക്കരുതെന്ന് പറഞ്ഞു. എന്റെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് വനിതയും തിരിച്ചടിച്ചു. ഒച്ചയിട്ടാല്‍ രക്തസമ്മര്‍ദ്ദം കൂടുമെന്ന് വനിതയോട് മീര പറഞ്ഞു. എനിക്ക് രക്തസമ്മര്‍ദ്ദത്തിന്റെ പ്രശ്‌നമില്ലെന്നും ഇങ്ങോട്ടു തര്‍ക്കിക്കാന്‍ വരരുതെന്ന് വനിത കൂട്ടിച്ചേര്‍ത്തു.
Post Your Comments