സമൂഹത്തിലെ സത്യങ്ങള്‍ വിളിച്ച് പറയുന്ന സിനിമകളുടെ സംവിധായകനായതിനാല്‍ കോടതിയെ വിവാഹം കഴിച്ച അവസ്ഥയാണ് തനിക്കെന്ന് ആനന്ദ് പട് വര്ദ്ധന്. ഇപ്പോഴാകട്ടെ സിനിമ നിര്‍മ്മിക്കുന്നതിനേക്കാള്‍ കൂടുതല്‍ കോടതികളില്‍ കയറിയിറങ്ങാനാണെന്ന് സമയം കിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ചിത്രങ്ങളുടെ പ്രദര്‍ശനാനുമതി താന്‍ നേടിയത് ഒറ്റയ്ക്കാണെന്നും എന്നാല്‍ വിവേക് വിഷയത്തില്‍ ചലച്ചിത്ര അക്കാദമി ഒപ്പം നിന്ന് പോരാടിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുത്വവാദികളുടെ ആക്രമണത്തെ കുറിച്ച് പറയുന്ന ഡോക്യുമെന്ററിയായ വിവേകിന് കേന്ദ്രസര്‍ക്കാര്‍ സെന്‍സര്‍ ഇളവ് നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് സംവിധായകന് കോടതിയെ സമീപിച്ചത്.
Post Your Comments