GeneralLatest News

തന്നെ മനപ്പൂര്‍വ്വം കേസിലേക്ക് വലിച്ചിട്ടതാണ്; നടിയുടെ പരാതി വ്യാജമാണെന്ന് ആദിത്യ പഞ്ചോളി

കൂടാതെ താന്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും താരം വ്യക്തമാക്കി

മുംബൈ: കങ്കണാ റണാവത്തിന്റെ ബലാല്‍സംഗ പരാതിയില്‍ പോലീസിന്റെ നടപടിയില്‍ പ്രതികരണവുമായി ആദിത്യ പഞ്ചോളി രംഗത്ത്. തന്നെ മനപ്പൂര്‍വം കേസിലേക്ക് വലിച്ചിട്ടെന്നാണ് ആദിത്യ പഞ്ചോളി പറയുന്നത്. നേരത്തെ കങ്കണ നല്‍കിയ പരാതി വ്യാജമാണെന്ന് ആരോപിച്ച് ആദിത്യ പഞ്ചോളി പരാതി നല്‍കിയിരുന്നു. അതോടൊപ്പം കങ്കണയുടെ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദിഖി തന്നെ ഭീഷണിപ്പെടുത്തിയതായും ആദിത്യ പഞ്ചോളി പരാതിയില്‍ ആരോപിച്ചിരുന്നു. ഇതിന് തെളിവായി റിസ്വാന്‍ സിദ്ദിഖി തന്നെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും ആദിത്യ പഞ്ചോളി നേരത്തെ പോലിസിന് കൈമാറിയിരുന്നു.

കൂടാതെ താന്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും താരം വ്യക്തമാക്കി. തന്റെ നിരപരാതിത്വം തെളിയിക്കണമെന്നും താരം വ്യക്തമാക്കി. കേസിന് ആസ്പദമായ സംഭവം നടന്നിട്ട് പത്തുവര്‍ഷമായി. അതുകൊണ്ട് തന്നെ തെളിവുകള്‍ ശേഖരിക്കാന്‍ പ്രയാസമാണെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി. പല സ്ഥലങ്ങളില്‍, സമയങ്ങളില്‍ തന്നെ ആദിത്യ പഞ്ചോളി ബലാല്‍സംഗം ചെയ്തെന്നാണ് നടി പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

shortlink

Post Your Comments


Back to top button