
മദ്രാസിപ്പട്ടണത്തിലെ പൂച്ചക്കണ്ണുള്ള താരറാണിയെ ആരും മറക്കില്ല. സിനിമാ ലോകത്തിലെ താരറാണിയായ ആമി ജാക്സണ് കാമുകനായ ജോര്‍ജ്ജ് പനയോറ്റുമായി സൈപ്രസില്‍ ഗര്‍ഭകാലം ആഘോഷിക്കുകയാണ്. ബീച്ചില്‍ അലസമായ കാറ്റേറ്റ് ദൂരത്തേക്ക് നോക്കി നില്ക്കുന്ന ആമിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ, ആമിയുടെ മറ്റൊരു ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച വിഷയം.
ഏഴാം മാസമാണ് തനിക്കെന്ന് ആമി പറയുന്നത്. മഞ്ഞ ബിക്കിനിയും ഫ്ലോറല്‍ സരോംഗുമാണ് ആമിയുടെ വേഷം. ഗര്‍ഭിണിയാണെന്ന വിവരം സമൂഹ മാധ്യമങ്ങളിലൂടെയാണ് ആമി ആരാധകരുമായി പങ്കുവച്ചത്. 2015ല്‍ ജോര്‍ജ്ജുമായി പ്രണയത്തിലായ ആമി വിവാഹിതയാകാന്‍ തീരുമാനിച്ചിരിക്കെയാണ് അപ്രതീക്ഷിത അതിഥി ഇവരുടെ ജീവതത്തിലേക്ക് കടന്നു വന്നത്.
https://www.instagram.com/p/BzNlFgupPCQ/
Post Your Comments