യുവ നടിമാരില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് വിനീത കോശി. ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരം നേടിയ വിനീതയെ ആരാധകര്‍ തിരിച്ചറിഞ്ഞത് ആനന്ദം എന്ന ചിത്രത്തിലെ അധ്യാപികയുടെ വേഷത്തിലൂടെയാണ്. താരത്തിന്റെ പുതിയ ചിത്രമാണ് ലൂക്ക. ചിത്രത്തില്‍ അഭിനയിച്ചത് കാലില്‍ പ്ലാസ്റ്ററിട്ടാണെന്നു താരം പറയുന്നു.
”ലൂക്കയ്ക്കു മുമ്പ് അഭിനയിച്ച ഒരു പാരലല്‍ സിനിമയ്ക്ക് ഇടയിലാണ് അപകടം പറ്റിയത്. രു അത്‌ലറ്റിന്റെ ഉപ്പൂറ്റിക്കു മുകളിലായി പൊട്ടലുണ്ടായി പ്ലാസ്റ്ററിട്ടിരുന്നു. കാല്‍ നിലത്തു കുത്താനാവില്ലായിരുന്നു. കാണുമ്പോള്‍ നിങ്ങള്‍ക്കു മനസിലാകും. എല്ലാമിരുന്നുകൊണ്ടുള്ള രംഗങ്ങളാണ്. നിന്നിട്ടുള്ള ഷോട്ടുകളിലെല്ലാം വേദന അനുഭവിച്ചിരുന്നു.” താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു
Post Your Comments