സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര നായികായി തുടക്കം കുറിക്കുന്നത്, പിന്നീട് ഒന്ന് രണ്ടു മലയാള ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താര സ്ഥിരമായി തമിഴില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു, തമിഴിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന പരമാര്‍ശം സ്വന്തമാക്കിയ നയന്‍സ് തമിഴിലെ താരമൂല്യത്തില്‍ നിന്ന് കൊണ്ട് തന്നെ തന്റെ പഴയ തട്ടകമായ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്, ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള നയന്‍താരയുടെ തിരിച്ചു വരവ്, ചിത്രീകരണം പൂര്‍ത്തിയാക്കിയ ലവ് ആക്ഷന്‍ ഡ്രാമ ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും, നിവിന്‍ പോളിയുടെ നായികായി വേഷമിടുന്ന ചിത്രത്തിലെ നയന്‍താരയുടെ കഥാപാത്രത്തിന്റെ പേരും ഏറെ രസകരമാണ്, ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിലെ അതെ പേരുകള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ ധ്യാന്‍ ശ്രീനിവാസന്, ദിനേശനെന്ന കഥാപാത്രത്തെ നിവിന്‍ അവതരിപ്പിക്കുമ്പോള്‍ ദിനേശന്റെ ശോഭയായിട്ടാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ വരവ്.
തമിഴിലെന്ന പോലെ മലയാളത്തിലും വിജയ ഫോര്‍മുല ആവര്‍ത്തിച്ചു കൊണ്ടായിരുന്നു നയന്‍താരയുടെ തുടക്കം, ചെയ്ത മലയാള സിനിമകളിലൊന്നും നായകന്റെ നിഴലായി നയന്‍താരയെ കണ്ടിട്ടില്ല, ആദ്യം ചെയ്ത മനസ്സിനക്കരെ മലയാളത്തിലെ എവര്‍ഗ്രീന്‍ സൂപ്പര്‍ ഹിറ്റായപ്പോള്‍ താരത്തിന്റെ ശുക്രദശ തെളിയുകയായിരുന്നു, പിന്നീട് ഫാസില്‍ ചിത്രമായ വിസ്മയത്തുമ്പത്തില്‍ നായകന് മോഹന്‍ലാലിനോളം ശ്രദ്ധേയമായ വേഷം ചെയ്തെങ്കിലും സിനിമ വേണ്ടത്ര രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല, മമ്മൂട്ടിയുടെ നായികായി രാപ്പകല്‍ എന്ന കമല്‍ ചിത്രത്തിലും പ്രമോദ് പപ്പന് സംവിധാനം ചെയ്ത തസ്കരവീരന് എന്ന സിനിമയിലും അഭിനയിച്ചു, രണ്ടു ചിത്രങ്ങളും ബോക്സോഫീസ് വിജയം സ്വന്തമാക്കിയിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇലക്ട്ര എന്ന ചിത്രത്തിലെ വേഷം താരത്തിനു അഭിനയ പ്രകടനത്തിന്റെ കാര്യത്തില്‍ വലിയ ഇമേജ് നല്‍കിയിരുന്നു.
Post Your Comments