CinemaGeneralKollywoodNEWS

തമിഴില്‍ ശുക്രദശ ഉദിച്ച് ജയറാം : കൈകൊടുക്കുന്നത് മണിരത്നം സിനിമയ്ക്ക്!

ദളപതി എന്ന മണിരത്നം സിനിമ കൈവിട്ടു പോയെങ്കിലും മണിരത്നത്തിന്റെ ഡ്രീം പ്രോജക്റ്റില്‍ ജയറാമിന്  കൈ കോര്‍ക്കാന്‍ കഴിയുന്നത്  വലിയ നേട്ടമാണ്

മലയാളത്തിലാണ് ജയറാം ഇടവേളകളില്ലാതെ സിനിമകള്‍ ചെയ്യുന്നതെങ്കിലും ഇടയിക്കിടെ കോളിവുഡ് സിനിമകളുടെയും ഭാഗമാകാറുണ്ട് താരം, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദളപതി എന്ന മണിരത്നം സിനിമയില്‍ അഭിനയിക്കാന്‍ കഴിയാതെ പോയതിന്റെ നഷ്ടം തീര്‍ക്കാന്‍ ജയറാമിന് ഒരു അവസരം കൈവന്നിരിക്കുകയാണ്, മണിരത്നത്തിന്റെ പുതിയ ചിത്രമായ പൊന്നിയിന്‍ സെല്‍വനിലാകും ജയറാം മുഖ്യ വേഷത്തിലെത്തുക,പ്രേമം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടി മഡോണ സെബാസ്റ്റ്യനും ചിത്രത്തിലുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ താരനിരയുമായി ഒരുങ്ങുന്ന ചിത്രത്തില്‍ അമിതാബ് ബച്ചന്‍, ഐശ്വര്യ റായ്, വിക്രം, ജയം രവി ,കാര്‍ത്തി, കീര്‍ത്തി സുരേഷ് എന്നിവരൊക്കെ മണിരത്നം സിനിമയുടെ മുഖ്യ കഥാപാത്രങ്ങളാകും. കല്‍ക്കി കൃഷ്ണ മൂര്‍ത്തി എഴുതിയ ഇതിഹാസ പ്രധാനമായ കൃതിയാണ് പൊന്നിയിന്‍ സെല്‍വന്‍.  പുരാതന കാലഘട്ടത്തെ കഥ പറയുന്ന ചിത്രം തമിഴിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായി പ്രേക്ഷകരിലെത്തും, രണ്ടായിരത്തിലധികം പേജുകളുള്ള പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതി തമിഴ് സംസ്കാരത്തെയും അതിന്റെ ചരിത്രത്തെയും വ്യക്തമാക്കുന്നു. ദളപതി എന്ന മണിരത്നം സിനിമ കൈവിട്ടു പോയെങ്കിലും മണിരത്നത്തിന്റെ ഡ്രീം പ്രോജക്റ്റില്‍ ജയറാമിന്  കൈ കോര്‍ക്കാന്‍ കഴിയുന്നത്  വലിയ നേട്ടമാണ്.

shortlink

Related Articles

Post Your Comments


Back to top button