BollywoodLatest News

അര്‍ജുനും മലൈകയും പ്രണയത്തില്‍ തന്നെ; ഉറപ്പിച്ച് പിറന്നാള്‍ കുറിപ്പ്

ഇരുവരും ഒന്നിച്ചുള്ള അവധിക്കാല ചിത്രത്തോടൊപ്പമാണ് മലൈക ആശംസകള്‍ നേര്‍ന്നിരിക്കുന്നത്

ബോ ളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിര സാന്നിധ്യമാണ് അര്‍ജ്ജുന്‍ കപൂറും മലൈക അറോറയും. സല്‍മാന്‍ ഖാന്റെ സഹോദര പത്‌നിയായിരുന്ന മലൈകയും ബോണി കപൂര്‍- മോണാ കപൂര്‍ ദമ്പതികളുടെ പുത്രന്‍ അര്‍ജ്ജുനും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ഇരുവരും പ്രതികരിച്ചിരുന്നില്ല. ആ വാര്‍ത്തകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരിക്കുകയാണ് മലൈകയിപ്പോള്‍. മുപ്പത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന അര്‍ജ്ജുന് ആശംസകള്‍ നേര്‍ന്ന് മലൈക പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവുമാണ് സ്ഥിരീകരണത്തിന് ആധാരം.

ഇരുവരും ഒന്നിച്ചുള്ള അവധിക്കാല ചിത്രത്തോടൊപ്പമാണ് മലൈക ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. കൈകള്‍ കോര്‍ത്ത് പിടിച്ച് ചേര്‍ന്ന് നില്‍ക്കുന്ന ഇരുവരുടെയും ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. വെള്ള വസ്ത്രം ധരിച്ചാണ് മലൈക ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കറുത്ത ടീഷര്‍ട്ടും ജീന്‍സുമാണ് അര്‍ജ്ജുന്റെ വേഷം. പിറന്നാള്‍ ആഘോഷിക്കാന്‍ ഇരുവരും ന്യൂയോര്‍ക്കിലേക്ക് പറന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സഹോദരിമാരായ സോനം കപൂര്‍, ജാന്‍വി കപൂര്‍ എന്നിവരും അര്‍ജ്ജുന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.

https://www.instagram.com/p/BzLhmO-BuLJ/

shortlink

Related Articles

Post Your Comments


Back to top button