ഏറെ വിവാദങ്ങളും വേദനകളും നിറഞ്ഞ ജീവിതത്തിലൂടെയാണ് ജനപ്രിയ നടന് ദിലീപ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അതെല്ലാം തരണം ചെയ്ത് വീണ്ടും ദിലീപ് തന്റെ അഭിനയ ലോകത്തേക്ക് തിരിച്ച് എത്തിയിരിക്കുകയാണ്. കേസിന് ശേഷം ദിലീപിന് പിന്നീട് റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളും വിജയങ്ങള്‍ തന്നെ ആയിരുന്നു.
എന്നാല്‍, നടിയുടെ അഭിനയ ജീവിതം തകര്‍ക്കാനും സിനിമകള്‍ ഇല്ലാതെ ആക്കാനും ശ്രമിച്ചു എന്നുള്ള ആരോപണം ഉണ്ടായി എങ്കില്‍ കൂടിയും താന്‍ ആരുടെയും സിനിമയോ ജീവിതമോ ഇല്ലാതെ ആക്കാന്‍ ശ്രമം നടത്തി ഇല്ല എന്നാണ് ദിലീപ് അഭിമുഖത്തില്‍ വെളിപ്പെടുത്തി. അതുപോലെ തന്നെ തനിക്ക് അഭിനയിക്കാന്‍ കഴിയുന്ന തലത്തില്‍ നിന്ന് അതുപോലെ ഉള്ള സഹതാരങ്ങള്‍ക്ക് ഒപ്പം മാത്രമേ താന്‍ അഭിനയിക്കാറുള്ളൂ എന്നും ദിലീപ് പറയുന്നു. ജീവിതത്തില്‍ കടുപ്പമേറിയ സാഹചര്യത്തില്‍ കൂടി കടന്ന് പോയപ്പോള്‍ തനിക്ക് ബലമായി നിന്നത് കാവ്യയും അടുത്ത സുഹൃത്തുക്കളും ആയിരുന്നു എന്നും താന്‍ ജീവന് ഇല്ലാതെയാക്കാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ കൂടിയും മകള്‍ മീനാക്ഷിയുടെ മുഖം ഓര്‍ത്താണ് അതിന് തയ്യാറാവാതെ ഇരുന്നതെന്നും ദിലീപ് പറഞ്ഞു.
Post Your Comments