
ബഡായി ബംഗ്ലാവിലേക്ക് ആര്യ തിരിച്ചെത്തുകയാണെന്നറിഞ്ഞതോടെ സന്തോഷത്തിലാണ് ആരാധകര്‍. ബഡായി ബംഗ്ലാവിന്റെ രണ്ടാം ഭാഗത്തില്‍ ആര്യയും പിഷാരടിയും ഇല്ലാത്തതില്‍ ആരാധകര്‍ അതൃംപ്തി പ്രകടമാക്കിയിരുന്നു. താന്‍ തിരിച്ചു വരുന്നത് ആര്യ തന്നെയായിരുന്നു വ്യക്തമാക്കിയത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പിഷാരടി എത്തില്ല. സോഷ്യല്‍ മീഡിയയിലൂടെ പുതിയ പ്രമോ വീഡിയോയും വൈറലായി മാറിയിരുന്നു.
തിരിച്ചുവരവില്‍ തനിക്ക് ലഭിക്കുന്ന പിന്തുണയില്‍ താരവും സന്തോഷവതിയാണ്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകള്‍ തരംഗമായി മാറിയത്. ആര്യയുടെ വരവ് ബഡായി ബംഗ്ലാവിനെ എങ്ങനെയായിരിക്കും ബാധിക്കുകയെന്നും വരവ് എങ്ങനെയാണെന്ന തരത്തിലുമുള്ള ചര്‍ച്ചകളൊക്കെ സജീവമായി നടക്കുന്നുണ്ട്. തങ്ങളെ പുകച്ച് പുറത്തുചാടിക്കുന്നതിന് വേണ്ടിയാണോ ആര്യ വന്നതെന്നായിരുന്നു നവാസിന്റെ ചോദ്യം. ആരാണ് ഇതെന്ന് ചോദിച്ചപ്പോള്‍ പഴയ താമസക്കാരിയാണെന്ന മറുപടിയായിരുന്നു മുകേഷ് നല്‍കിയത്. പഴയ താമസക്കാരിയും പുതിയ താമസക്കാരും തമ്മിലുള്ള പ്രശ്നമായിരിക്കുമോ ഇനി പ്രേക്ഷകരെ കാത്തിരിക്കുന്നത്. താന്‍ ഇങ്ങോട്ട് വന്നത് എങ്ങനെയെങ്കിലും ഇതിനകത്ത് കയറിപ്പറ്റാനാണെന്നായിരുന്നു ആര്യ പറഞ്ഞത്. സന്തോഷത്തോടെയാണ് മുകേഷ് ആര്യയെ സ്വാഗതം ചെയ്തത്. സ്ത്രീരത്നങ്ങള്‍ തമ്മിലുള്ള തര്‍ക്കം ഇനി തനിക്കും തലവേദനയാവുമോയെന്ന ആശങ്കയിലാണ് മുകേഷ്.
Post Your Comments