ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി ഡോ. ബിജു സംവിധാനം ചെയ്ത വെയില് മരങ്ങള്‍ എന്ന ചിത്രമാണ് 22-ാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്കാരം നേടിയത്. ഷാങ്ഹായ് മേളയില്‍ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രവുമാണിത്. നേട്ടത്തിന് പിന്നാലെ ഇന്ദ്രന്‍സിന് അഭിനന്ദന പ്രവാഹമായിരുന്നു. അതിനിടയില്‍ വൈറലാകുന്നത് ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിന്റെ കുറിപ്പാണ്. മുന്‍പൊരിക്കല്‍ ഇന്ദ്രന്‍സിനെ ഒരു പരിപാടിക്ക് ക്ഷണിച്ച് തന്റെ മണ്ഡലത്തില്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് അദ്ദേഹം പങ്കുവെച്ചത്.
അടൂര്‍ പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ് ;
ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് കോന്നി ഫെസ്റ്റില്‍ മുഖ്യാതിഥിയായി ശ്രീ. ഇന്ദ്രന്‍സ് എത്തിയപ്പോള്‍ നിറഞ്ഞു കവിഞ്ഞ സദസ്സിനോട് അദ്ദേഹം ഇപ്രകാരം പറഞ്ഞു ”എന്നെയൊന്നും ആരും ഇങ്ങനെയുള്ള ചടങ്ങുകളിലേക്ക് വിളിക്കാറില്ല, കാരണം ഞാന്‍ അത്ര വലിയ നടന് ഒന്നുമല്ലല്ലോ” ഈ എളിമയാണ് തുടര്‍ന്നുള്ള അവാര്‍ഡുകളും ഈശ്വര അനുഗ്രഹങ്ങളും… ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ.. അഭിനന്ദനങ്ങള്‍!’
https://www.facebook.com/Adoorprakash/photos/a.374934932604875/2208988319199518/?type=3&theater
Post Your Comments