തന്റെ അനുവാദമില്ലാതെ ഫോട്ടോയെടുക്കാന്‍ തുനിഞ്ഞയാള്ക്ക് കിടിലന്‍ മറുപടി നല്കി തപ്സി പന്നു. ഫോണ്‍ താഴെ വെക്കാന്‍ തപ്സി ആവശ്യപ്പെട്ടു. കാറിനുവേണ്ടി കാത്തുനിന്ന തന്റെ ഫോട്ടോയെടുക്കാന്‍ സിഗ്നലില്‍ നിന്നയാള്‍ ശ്രമിച്ചതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിലക്കുകയായിരുന്നുവെന്നും തപ്സി പറഞ്ഞു.
താനൊരു പബ്ലിക് ഫിഗറാണ്, പക്ഷെ താനാരുടെയും സ്വകാര്യ സ്വത്തല്ലെന്നും താരം വെളിപ്പെടുത്തി. തന്റെ പേരിലുള്ള അക്ഷരങ്ങളെക്കുറിച്ച് ഒരുപാട് പേര് ചോദിച്ചിട്ടുണ്ട്. അധികം അക്ഷരങ്ങള്‍ പേരില്‍ ഉള്പ്പെടുത്തിയിരിക്കുന്നതെന്തിന് എന്നാണ് എല്ലാവരുടെയും സംശയം. അതിനുള്ള മറുപടിയും തപ്സി നല്കി: സംഖ്യാശാസ്ത്രത്തില്‍ വിശ്വാസമുള്ളയാളാണ് അച്ഛന്. അതുകൊണ്ട് പേരില്‍ അക്ഷരങ്ങള്‍ കൂടുതല്‍ ചേര്‍ത്ത്- Taapasee എന്നാണ് എന്റെ പാസ്പോര്‍ട്ടുകളിലും ഔദ്യോഗിക രേഖകളിലുമുള്ള പേര്.
Post Your Comments