മുംബൈ: സിനിമയിലെ യുഗ്മഗാനത്തില്‍ സ്ത്രീകളെ അവഗണിക്കുന്നതെന്തിനാണെന്ന് പ്രമുഖ ഗായിക നീതി മോഹന്‍. സ്ത്രീകളുടെ ഭാഗങ്ങള്‍ പാട്ടില്‍ വിവരിക്കുമ്പോള്‍ പുരുഷന് പ്രാധാന്യം നല്‍കുന്നത് എന്തിനെന്ന് ചിന്തിച്ചിട്ടുണ്ടെന്നും നീതി പറഞ്ഞു. 2003ലാണ് സിനിമ പിന്നണി ഗാനരംഗത്ത് നീതി തുടക്കമിടുന്നത്.
കഴിഞ്ഞ വര്‍ഷമാണ് യുഗ്മഗാനങ്ങളില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കുറച്ച് വരികള്‍ മാത്രമേ ലഭിക്കുന്നുളളുവെന്ന തോന്നല്‍ ശക്തമായത്. എന്നാല്‍ ഇപ്പോള്‍ ഇതില്‍ മാറ്റം കണ്ടുതുടങ്ങി. ഈ വര്‍ഷം തനിക്ക് ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടില്ലെന്നും നീതി പറയുന്നു. കലങ്ക് എന്ന ചിത്രത്തിലെ ഫസ്റ്റ് ക്ലാസ് എന്ന് തുടങ്ങുന്ന ഗാനത്തില്‍ ഗായികയുടെ റോള്‍ പരിമിതമായിരുന്നു. ഇത് പുരുഷനെ പ്രകീര്‍ത്തിക്കുന്ന ഗാനമായതുകൊണ്ട് ഇതില്‍ കുഴപ്പമില്ല. ഭാരത് എന്ന ചിത്രത്തിലെ ഒരു ഗാനത്തിലും തനിക്ക് നിര്‍ണായക റോളുണ്ടായിരുന്നു. എന്നാല്‍ ഒരു സ്ത്രീ തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന ഗാനത്തിലെ വരികള്‍ ഒരു പുരുഷനാണ് പാടിയത്. ഇത് എന്തിനാണ്?. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം ഓരോ സന്ദര്‍ഭം അനുസരിച്ചാണ്. എന്നാല്‍ ഒരു സ്ത്രീ പാടേണ്ട സ്ഥാനത്ത് എന്തിനാണ് ഒരു പുരുഷനെ തെരഞ്ഞെടുക്കുന്നതെന്നും നീതി പറഞ്ഞു.
Post Your Comments