വ്യാജ പീഡന പരാതി നല്‍കിയെന്ന് ആരോപിച്ച് നടന്‍ ആദിത്യ പഞ്ചോളി നല്‍കിയ മാനനഷ്ടക്കേസില്‍ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും മുംബൈ കോടതിയുടെ സമന്‍സ്. ഇരുവരും നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നാണ് സമന്‍സ്.
ആദിത്യ തന്നെ വീട്ടുതടങ്കലില്‍ ആക്കിയെന്നും ഇതിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും കങ്കണ പറയുന്നത് വ്യാജമാണെന്നും അത്തരത്തില്‍ ഒരു എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെന്നും പഞ്ചോളിയെ അപകീര്‍ത്തിപ്പെടുത്താന്‍ കെട്ടിച്ചമച്ച കേസ് ആണിതെന്നും ആദിത്യ പഞ്ചോളിയുടെ അഭിഭാഷക ശ്രേയ ശ്രീവാസ്തവ വ്യക്തമാക്കി. കങ്കണയ്ക്കും സഹോദരിക്കുമെതിരേ നാലു കേസുകള്‍ ആദിത്യ പാഞ്ചോളിയുടെ ഭാര്യയും നടിയുമായ സെറീന വഹാബു നല്‍കിയിട്ടുണ്ട്.
Post Your Comments