വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന നടി ജ്യോതിക ശക്തമായ തിരിച്ചുവരവാണ് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നടത്തിയത്. കൈ നിറയെ ചിത്രങ്ങളുമായി അഭിനയ രംഗത്ത് തിരക്കിലായ ജ്യോതികയുടെ പുതിയ ചിത്രമാണ് രാക്ഷസി. സൂപ്പര്‍ താരമായിട്ടും തനിക്ക് സ്വന്തമായൊരു സോഷ്യല്‍ മീഡിയ അക്കൗണ്ട് ഇല്ലെന്നും ഭര്‍ത്താവും നടനുമായ സൂര്യയുടെ അക്കൗണ്ട് ആണ് ഉപയോഗിക്കുന്നതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ജ്യോതിക
‘സൂര്യയുടെ ട്വിറ്റര്‍ പേജില്‍ തന്നെ ലേഡി സമുദ്രക്കനി എന്നു പലരും വിളിച്ചതായിക്കണ്ടു. രാക്ഷസി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയ സമയത്താണ് അത്തരത്തില്‍ എന്നെ ആരാധകര്‍ വിളിക്കുന്നുണ്ടെന്ന് അറിഞ്ഞത്. രാക്ഷസി അടുത്ത സാട്ടൈ ആണ് എന്നും പലരും അഭിപ്രായപ്പെട്ടതായിക്കണ്ടു. സാട്ടൈ, പള്ളിക്കൂടം, രാക്ഷസി ഇവയെല്ലാം ഒരേ തരത്തിലുള്ള സിനിമകളാണെങ്കില്‍ പോലും രാക്ഷസിയിലേത് കുറച്ചുകൂടി ഗൗരവമേറിയ വിഷയമാണ്.’ ജ്യോതിക പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ലാത്തതിനാല്‍ എന്തെങ്കിലും ആവശ്യം വരുമ്ബോള്‍ ഭര്‍ത്താവ് സൂര്യയുടെയാണ് നോക്കുന്നതെന്നും താരം വ്യക്തമാക്കി.
Post Your Comments