മോഷണക്കുറ്റം ആരോപിച്ച് റാഞ്ചിയില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം രാജ്യമൊട്ടാകെ വലിയ ചര്‍ച്ചയായിരുന്നു. മര്‍ദനത്തിനിടെ യുവാവിനെകൊണ്ട് ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെ അന്ധനായ ഒരു മുസ്ലീം വൃദ്ധനെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുന്ന വീഡിയോയും പ്രചരിച്ചു.
സിനിമാതാരവും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബുവും വീഡിയോ പങ്കുവെച്ചു. ഇതിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കൊറിയോഗ്രാഫറും നടിയുമായ ഗായത്രി രഘുറാം. ഞാന്‍ ഇത്തരം വീഡിയോകളെ പ്രോത്സാഹിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യാറില്ല. ഇവ അസ്വസ്ഥത സൃഷ്ടിക്കുന്നവയാണ്. ക്യാമറക്ക് പിന്നില്‍ നിന്ന് ജയ് ശ്രീറാം എന്ന് വിളിക്കുന്നവര്‍ ആരാണെന്ന് നമുക്ക് അറിയില്ല. സത്യം എന്താണെന്ന് ആര്‍ക്കും അറിയില്ല. ദയവ് ചെയ്ത് വെറുപ്പ് പ്രചരിപ്പിക്കരുതെന്നും ഗായത്രി ട്വീറ്റ് ചെയ്തു. ഇതിനിടെ ഗായത്രിക്കെതിരേ കടുത്ത വിമര്‍ശനവുമായി സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ രംഗത്തെത്തുകയും ചെയ്തു.
Post Your Comments