യുവനടിയുടെ പ്രണയ പരാജയമാണ് ഗോസിപ്പ് കോളങ്ങളിലെ പുതിയ ചര്‍ച്ച. യുവജോഡികളായ ടൈഗർ ഷ്റോഫും ദിഷ പട്ടാണിയും വേർപിരിഞ്ഞുവെന്നാണ് ഇരുവരുടെയും അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്.
പല പൊതുപരിപാടികളിലും യാത്രകളിലും ഇരുവരും ഒന്നിച്ചു പങ്കെടുത്തതോടെയാണ് ഇവരുടെ പ്രണയം ചര്‍ച്ചയായത്. എന്നാല്‍ ഇരുവരും പ്രണയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമാക്കിയിരുന്നില്ല. കഴിഞ്ഞ ആഴ്ച ടൈഗറും ദിഷയും മുംബൈയിലെ ഒരു ഹോട്ടലിൽ ഒരുമിച്ചെത്തിയിരുന്നു. അന്ന് ദിഷയെ ജനക്കൂട്ടം വളഞ്ഞപ്പോള്‍ രക്ഷക്കെത്തിയത് ടൈഗര്‍ ആയിരുന്നു.
എന്നാല്‍ ഇരുവരുടെയും പ്രണയത്തില്‍ വില്ലനായത് ഒരു യുവ രാഷ്ട്രീയ നേതാവാണെന്നു സൂചന. ദിഷ രാഷ്ട്രീയക്കാരനുമായി പ്രണയത്തിലാണെന്നും അഭ്യൂഹങ്ങളുണ്ട്
Post Your Comments