
ചെന്നൈ: മഴയ്ക്ക് മാത്രമേ ചെന്നൈയെ രക്ഷിക്കാനാകൂയെന്ന് ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോ. വെള്ളമില്ലാതെ കഷ്ടപ്പെടുന്ന നഗരത്തെക്കുറിച്ചുള്ള ആശങ്കകളാണ് ഡികാപ്രിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്.
‘മഴയ്ക്ക് മാത്രമേ ചെന്നൈയേ ഈ അവസ്ഥയില്‍ നിന്നു രക്ഷിക്കാനാകൂ…വെള്ളം വറ്റിയ കിണര്‍, വെള്ളമില്ലാത്ത ഒരു നഗരം. പ്രധാനപ്പെട്ട നാല് ജലസ്രോതസുകള്‍ തീര്‍ത്തും വറ്റിയതോടെ ഇന്ത്യയിലെ തെക്കേ അറ്റത്തെ പട്ടണമായ ചെന്നൈ വലിയ പ്രതിസന്ധി നേരിടുകയാണ്. ഗവണ്മെന്റ് കൊണ്ടുവരുന്ന വെള്ളം ലഭിക്കുന്നതായി ആളുകള്‍ക്ക് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. വെള്ളം കിട്ടാനില്ലാതായതോടെ ഹോട്ടലുകളും മറ്റുസ്ഥാപനങ്ങളും അടച്ചുതുടങ്ങി, മെട്രോയില്‍ എയര്‍ കണ്ടീഷണറുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി. അധികാരികള്‍ വെള്ളത്തിനായി മറ്റുമാര്‍ഗങ്ങള്‍ തേടുന്നു.എന്നാല്‍ ഒരു ജനത മഴയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്നും ഡികാപ്രിയോ എഴുതി.
https://www.instagram.com/p/BzJYT-XF3cK/
Post Your Comments