മുംബൈ: മാധ്യമപ്രവര്‍ത്തകനെ അക്രമിച്ചതില്‍ സല്മാന് ഖാനെതിരെ കേസ്. ചാനല്‍ മാധ്യമപ്രവര്‍ത്തകനാണ് നടന് സല്മാന് ഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സല്മാന് ഖാന് അധിക്ഷേപിച്ചതായും ആക്രമിച്ചതായും തന്നെ കവര്‍ച്ച ചെയ്തതായും മാധ്യമപ്രവര്ത്തകന് പരാതിയില്‍ പറയുന്നു. ഏപ്രിലിലാണ് സംഭവമുണ്ടായത്. ജൂലൈ 12 ന് കേസിന്മേലുള്ള വാദം കേള്‍ക്കും.
അന്ധേരിയിലുള്ള മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയിരിക്കുന്നത്. സല്മാന് ഖാന് തന്റെ കക്ഷിയെ ആക്രമിക്കുകയും മോശം ഭാഷ പ്രയോഗിക്കുകയും ചെയ്തതായി മാധ്യമപ്രവര്‍ത്തകന്റെ അഭിഭാഷകന് നീരജ് ഗുപ്ത പറഞ്ഞു. സല്മാന് ഖാന് മാധ്യമപ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ഡേറ്റകള്‍ ഡിലീറ്റ് ചെയ്തതായും തിരിച്ചുചോദിച്ചപ്പോള്‍ ആക്രമിച്ചതായും തനിക്കെതിരെ മോശം ഭാഷകള്‍ പ്രയോഗിച്ചതായുമാണ് പരാതി. പൊലീസില്‍ പരാതി നല്‍കിയിട്ടും പരിഗണിച്ചില്ലെന്നും ഗുപ്ത പറഞ്ഞു.
Post Your Comments