Latest NewsMollywood

ഇതു കണ്ട് ആരും വെറുക്കരുത്, ട്രോള്‍ ചെയ്യുന്നവര്‍ക്ക് സ്വാഗതം; തുറന്ന് പറഞ്ഞ് നടി രംഗത്ത്

വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരം ഒരു ബ്ലോഗറും കൂടിയാണ്

നീലത്താമര, ബെസ്റ്റ് ഓഫ് ലക്ക്, ഹണി ബീ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ അടുത്തറിഞ്ഞ താരമാണ് അര്‍ച്ചന കവി. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന താരം ഒരു ബ്ലോഗറും കൂടിയാണ്.

വെബ് സീരിസിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് പ്രമോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത അര്‍ച്ചന ഇത് കണ്ട് തന്നെ ആരും വെറുക്കരുതെന്നും, ട്രോള്‍ ചെയ്യുന്നവര്‍ക്ക് സ്വാഗതമെന്നും കുറിച്ചു. അര്‍ച്ചനയുടെ രസകരമായ മുഖഭാവങ്ങള്‍ ഈപ്രമോയില്‍ കാണാം. അമൃത എന്ന സൈക്കോളജിസ്റ്റിന്റെ വേഷത്തിലാണ് അര്‍ച്ചന വെബ്സീരില്‍ എത്തുന്നത്. ആനന്ദം എന്ന ചിത്രത്തിലൂടെ സുപരിചിതനായ അരുണ്‍ കുര്യനാണ് അര്‍ച്ചനയുടെ കഥാപാത്രത്തിന്റെ അനിയന്റെ വേഷം കൈകാര്യം ചെയ്യുന്നത്. മീന്‍ അവിയലിന്റെ ആദ്യ സീസണിലെ ആറ് എപ്പിസോഡുകള്‍ ഒരുമിച്ചാണ് പുറത്ത് വിട്ടത്. അഭിഷേക് നായരാണ് മീനവിയല്‍ സംവിധാനം ചെയ്യുന്നത്. അര്‍ച്ചനയുടെ ഭര്‍ത്താവും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമായ അബീഷ് മാത്യുവും ഈസ്റ്റേണും ചേര്‍ന്നാണ് വെബ് പരമ്പരയുടെ നിര്‍മാണം. സച്ചിന്‍ വാര്യര്‍ ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

https://www.instagram.com/p/BzFLZ1bA7Rm/

shortlink

Related Articles

Post Your Comments


Back to top button