GeneralLatest NewsMollywood

താര സംഘടനയില്‍ അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം; പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്

അംഗങ്ങളെ കര്‍ശനമായി വിലക്കുന്ന നിര്‍ദേശങ്ങളാണ് പുതിയ ഭേദഗതിയിലുള്ളത്.

മലയാള സിനിമയിലെ താര സംഘടനയായ എഎംഎംഎയില്‍ പുതിയ ഭേദഗതി വരുന്നു, ഞായറാഴ്ച്ച ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കാനിരിക്കുന്ന ഭരണഘടനാഭേദഗതിയില്‍ രാജി വെച്ചവര്‍ അപേക്ഷ നല്‍കിയാല്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നാണ് തീരുമാനം. അതുകൊണ്ട് തന്നെ രാജിവച്ച നടിമാരുടെ തിരിച്ചുവരവ് അത്ര എളുപ്പമാകില്ല.

രാജിക്കത്തു നല്‍കിയവരെ ഒരുകാലത്തും അംഗമായി പരിഗണിക്കില്ല. ആവശ്യമെങ്കില്‍ അംഗത്വത്തിനു വേണ്ടി അവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കണം. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സമയത്ത് നടന്‍ പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ പരസ്യപ്രതികരണം നടത്തിയതും അംഗങ്ങളുടെ വാട്ട്‌സ്അപ്പ് ഓഡിയോ പുറത്തു വന്നതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത്തരം പ്രതികരണങ്ങളില്‍ നിന്നും അംഗങ്ങളെ കര്‍ശനമായി വിലക്കുന്ന നിര്‍ദേശങ്ങളാണ് പുതിയ ഭേദഗതിയിലുള്ളത്.

shortlink

Related Articles

Post Your Comments


Back to top button