സഹപ്രവര്‍ത്തകരോടും സഹായികളോടും അനുഭാവത്തോടെ പെരുമാറുന്ന സൂപ്പര്‍താരമാണ് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്. മറ്റുള്ളവര്‍ കണ്ട് പഠിക്കേണ്ടതാണ് സഹജീവി സ്നേഹമെന്നും ആരാധകര്‍ പറയാറുണ്ട്. ഇപ്പോഴിതാ അകാലത്തില്‍ അന്തരിച്ച സെക്രട്ടറിയുടെ ശവമഞ്ചം ചുമക്കുന്ന അമിതാഭ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും ചിത്രം വൈറലാവുകയാണ്.
40 വര്‍ഷമായി ബച്ചന് കുടുംബത്തിനൊപ്പമുള്ള ജോലിക്കാരന് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്കായി മൃതദേഹം കൊണ്ടുപോവുന്നതിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. പൊതിഞ്ഞുകെട്ടിയ ആ ശവമഞ്ചം പിടിച്ചിരുന്നത് അമിതാഭ് ബച്ചനും മകന് അഭിഷേകുമായിരുന്നു. ക്ഷണനേരം കൊണ്ടാണ് ചിത്രം തരംഗമായി മാറിയത്. അദ്ദേഹത്തിന്രെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്. ഛായാഗ്രാഹകനായ എസ് കുമാറും ഈ ചിത്രം ഷെയര്‍ ചെയ്തിരുന്നു. ഇരുവരുടേയും നീക്കത്തെ അഭിനന്ദിച്ച് ആരാധകരും എത്തിയിരുന്നു. സിനിമയ്ക്കപ്പുറത്ത് സമൂഹത്തിലെ പല വിഷയങ്ങളിലും ഇരുവരും സജീവമായി ഇടപെടാറുണ്ട്.
Post Your Comments