മലയാളത്തിന്റെ സൂപ്പര്‍ താരമായി അറിയപ്പെടുന്ന മമ്മൂട്ടി എന്ന നടന് സ്റ്റാര്‍ഡം ഒരു ബാധ്യതയാണെന്ന അപ്രതീക്ഷിത തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ്, ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു സൂപ്പര്‍ താര പരിവേഷത്തെക്കുറിച്ച് മമ്മൂട്ടി പ്രതികരിച്ചത്.
ഒരു നടനായി നിലനില്‍ക്കുന്നതിനെക്കാള്‍ പ്രയാസകരമാണ് ഒരു വ്യക്തിയായി നിലകൊള്ളുന്നത്. അത് നമ്മുടെ വ്യക്തിത്വവും കഥാപാത്ര വ്യക്തിത്വവും തമ്മിലുള്ള ഒരു കലഹമാണ്. ഞാന്‍ ഇപ്പോഴും വളര്‍ന്നു കൊണ്ടിരിക്കുന്ന നടനാണ്, സൂപ്പര്‍ താര പരിവേഷം എന്നില്‍ അടിച്ചേല്‍പ്പിച്ച ഒന്നാണ്, പലപ്പോഴും സ്റ്റാര്‍ഡം ഒരു ബാധ്യതയായി അനുഭവപ്പെടാറുണ്ട്,എല്ലാ നടന്മാരെയും പോലെ ചിലപ്പോഴൊക്കെ പരാജയങ്ങള്‍ വന്നു ചേരാറുണ്ട്, ഞാന്‍ അതിനെ ഭയപ്പെടുന്നില്ല, പക്ഷെ അത് എന്നെ ബാധിക്കുന്ന കാര്യമാണ്, തെറ്റുകള്‍ കണ്ടെത്തി അതിനെ പരിഹരിച്ചു പോകുമ്പോഴേ നമ്മള് ഒരു നല്ല നടനാകൂ, മമ്മൂട്ടി അഭിപ്രായപ്പെടുന്നു.
താരപരിവേഷത്തില്‍ നിന്ന് മാറി മമ്മൂട്ടി ചെയ്ത ഉണ്ടയിലെ എസ്ഐ മണികണ്ഠന് എന്ന കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ തരംഗമുണ്ടാക്കുകയാണ്, ഹീറോയിസം വിട്ടു ഇത് പോലെയുള്ള റിയലസ്റ്റിക് സിനിമകളിലേക്ക് മമ്മൂട്ടി ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയതിന്റെ ആദ്യ സൂചനയാണ് ഉണ്ട എന്ന ചിത്രം.
Post Your Comments