ഉണ്ട എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തിലൂടെ കൈയ്യടി നേടുകയാണ് റോണി വര്‍ഗീസ്, ഡോക്ടറായ റോണി ഇതിനും മുന്‍പും മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു, എന്നാല്‍ ഉണ്ട എന്ന മമ്മൂട്ടി ചിത്രം റോണി വര്‍ഗീസ് എന്ന നടന് നല്‍കുന്ന മൈലേജ് വളരെ വലുതാണ്. മമ്മൂട്ടിക്കൊപ്പം താന്‍ ആറാമത്തെ സിനിമയാണ് ചെയ്തതെങ്കിലും കൂടുതല്‍ സമയം മമ്മൂട്ടിക്കൊപ്പം തന്നെ സ്ക്രീനില്‍ നില്‍ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് റോണി, എംബിബിഎസിനേക്കാള്‍ വലിയ പാഠമാണ് ഉണ്ട എന്ന ചിത്രം നല്‍കിയതെന്നും മാതൃഭൂമിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേ റോണി പറയുന്നു.
“ഉണ്ടയിലെ അജി പീറ്റര്‍ എന്ന റോള്‍ ആദ്യം പറഞ്ഞിരുന്നത് സുധി കോപ്പയ്ക്കായിരുന്നു, എന്നാല്‍ സുധി ഡേറ്റ് പ്രോബ്ലം മൂലം എന്റെ പേര് സംവിധായകനായ ഖാലിദ് റഹ്മാനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. മമ്മുക്കയോടൊപ്പം എന്റെ ആറാമത്തെ സിനിമയാണ്, ചട്ടമ്പി നാട്, ബെസ്റ്റ് ആക്ടര്‍, ഗ്രേറ്റ് ഫാദര്‍, സ്ട്രീറ്റ് ലൈറ്റ്, എന്നീ സിനിമകളില്‍ നേരെത്തെ അഭിനയിച്ചിട്ടുണ്ട്.എങ്കിലും ഉണ്ട എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മമ്മൂട്ടിക്കൊപ്പം എല്ലാ സീനിലും അഭിനയിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ സിനിമ നല്‍കുന്ന ഏറ്റവും വലിയ സന്തോഷം, ചിത്രീകരണ സമയത്ത് മമ്മുക്ക എന്നോട് ചോദിച്ചു നീ എവിടേലും എന്നെ കണ്ടോ എന്ന്, ഇല്ല എസ്ഐ മണി സാറിനെ മാത്രമേ ഞാന്‍ കണ്ടുള്ളൂ എന്ന മറുപടി നല്‍കി. ഓരോ സിനിമയിലും മമ്മുക്ക അദ്ദേഹമാകാതിരിക്കാനാണ് ശ്രമിക്കാറ്, മമ്മുക്കയ്ക്കൊപ്പം അഭിനയിച്ച് മോശം പറയിപ്പിക്കരുതെന്നും എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു”, റോണി വര്‍ഗീസ് പറയുന്നു..
Post Your Comments