ബോളിവുഡ് പ്രണയ ജോടികളില്‍ ഏറെ ചര്‍ച്ചയായ താരങ്ങളായിരുന്നു ദിഷ പട്ടാണിയും ടൈഗര്‍ ഷ്റോഫും. എന്നാല്‍ ഇപ്പോള്‍ ഇരുവരും വേര്പിരിഞ്ഞതായയുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. രണ്ട് വര്‍ഷങ്ങളിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. പൊതു ചടങ്ങുകളിലും ആഘോഷങ്ങളിലും ഇവര്‍ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ ഇവര്‍ ഇത് സംബന്ധിച്ച ഗോസിപ്പുകളോട് പ്രതികരിച്ചിരുന്നില്ല.
ദിഷയും ടൈഗര്‍ ഷ്റോഫും വേര്‍പിരിഞ്ഞുവെന്ന വിവരം ഇവരോടടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. കാരണം വ്യക്തമല്ല. പ്രണയത്തിലാണെന്ന വിവരം ഇവര്‍ ഒരിക്കലും തുറന്ന് പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ വേര്‍പിരിയലിനെക്കുറിച്ച് ഇവര്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ടൈഗര്‍ ഷ്റോഫും ദിഷയും മുംബൈയിലെ ഒരു റസ്റ്റോറന്റില്‍ ഒരുമിച്ചെത്തിയിരുന്നു. അന്ന് ദിഷയെ ജനക്കൂട്ടം വളഞ്ഞപ്പോള്‍ രക്ഷക്കെത്തിയത് ടൈഗര്‍ ഷ്റോഫ് ആയിരുന്നു.
Post Your Comments