
കര്‍ണാടക സംഗീതഞ്ജയും പിന്നണി ഗായികയുമായ സുധ രഘുനാഥന്റെ മകളുടെ വിവാഹ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ വംശീയാധിക്ഷേപവും മതഭ്രാന്തുമായി സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണം. വിവാഹ വാര്‍ത്തയും ക്ഷണക്കത്തും പ്രചരിച്ചതിന് പിന്നാലെ സുധയ്ക്ക് നേരേ വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തെത്തി. സുധയും കുടുംബവും മതം മാറിയെന്നാണ് ആരോപണം. വരന്‍ മൈക്കിള്‍ മുര്‍ഫിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചാണ് മറ്റൊരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്.
അമേരിക്കന്‍ പൗരനായ മൈക്കിള്‍ മുര്‍ഫിയെയാണ് സുധയുടെ മകള്‍ മാളവിക രഘുനാഥന്‍ വിവാഹം ചെയ്യുന്നത്. ജൂലൈ 24 ന് ചെന്നൈയില്‍ വച്ചാണ് വിവാഹം നടക്കുന്നത്. വിമര്‍ശനത്തിന് പിന്നാലെ സുധയെ പിന്തുണച്ചും ഒട്ടനവധിയാളുകള്‍ രംഗത്തെത്തി. കെ.ജെ യേശുദാസ് അടക്കമുള്ളവര്‍ ഭജന പാടുമ്പോള്‍ അഭിമാനം കൊള്ളുന്നവര്‍ സുധയ്ക്കെതിരേ രംഗത്ത് വന്നതിന് പിന്നിലെ കാരണം തികച്ചും വര്‍ഗീയമാണ്.
Post Your Comments