ആരാധകന്റെ പനിയുടെ ക്ഷേമം അന്വേഷിച്ച് സൂപ്പര്‍ താരം മോഹന്‍ലാല്‍. ആരാധകനെ നേരിട്ട് ഫോണ്‍ വിളിച്ചു കൊണ്ടായിരുന്നു മോഹന്‍ലാല്‍ തന്റെ ആര്ധകന്റെ സുഖവിവരം അന്വേഷിച്ചത്. തന്റെ ആരാധകരോട് എന്നും മമത പുലര്‍ത്തുന്ന മോഹന്‍ലാല്‍ സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളകളില്‍ നിരവധി ആരാധകരുമായി ചേര്‍ന്ന് നിന്ന് മണിക്കൂറുകളോളം ഫോട്ടോയ്ക്ക് പോസ് ചെയ്യാറുണ്ട്.
മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് രാജന് വെള്ളിമുക്കിനെയാണ് മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് പനിയുടെ ക്ഷേമ വിവരം അന്വേഷിച്ചത്. മോഹന്‍ലാല്‍ വിളിക്കുന്ന ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മോഹന്‍ലാലിന് സിനിമയുടെ റെ ചിത്രീകരണ സ്ഥലത്തേക്ക് ഫാന്‍സ് സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി താന്‍ വരുമെന്ന് പറയുന്ന ആരാധകനെ മോഹന്‍ലാല്‍ സ്നേഹപൂര്‍വ്വം വിലക്കുന്നുണ്ട്, പനി മാറിയിട്ട് വന്നാല്‍ മതി എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
തന്റെ ആരാധകരുമായുള്ള മോഹന്‍ലാലിന്റെ ഇടപെടല്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്, തലക്കനമില്ലാതെ ആരാധകരോട് മൃദുവായ സമീപനം പുലര്‍ത്തുന്ന മോഹന്‍ലാല്‍ തന്റെ എല്ലാ സിനിമയുടെ ലൊക്കേഷനിലേക്കും ഫാന്‍സുകാരെ ക്ഷണിക്കുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യാറുണ്ട്.
Post Your Comments