കോവളം: വെള്ളാറില്‍ കരകൗശല ഗ്രാമത്തില്‍ ഒരുങ്ങുന്ന കൂറ്റന്‍ വിശ്വശില്പം അവസാനഘട്ട മിനുക്ക് പണിയിലേക്ക്. അതേസമയം ഇത് വാങ്ങാന്‍ ഉള്ള തയ്യാറെടുപ്പിലാണ് നടന് മോഹന്‍ലാല്‍. തടിയില്‍ തീര്‍ത്ത ഇത്തരം ഒരു ശില്പം ആദ്യമായും അതോടൊപ്പം മഹാഭാരത കഥാസന്ദര്‍ഭങ്ങളും ഉള്‍കൊള്ളിക്കുന്ന തരത്തിലുമാണ്. ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് 10 അടി ഉയരത്തിലുള്ള ശില്പം പണിയുന്നത് എന്ന് മുഖ്യ ശില്പി നാഗപ്പന് പറഞ്ഞു. വിശ്വരൂപം മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളുള്‍പ്പെട്ടതാണ്.
കൂടാതെ വിശ്വരൂപത്തിന്റെ മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണന് ആണ്. ഒന്നര വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് ശില്പം പൂര്‍ണതയിലേക്ക് എത്തിക്കുന്നത്. നടന് മോഹന്‍ലാല്‍ 2 വര്‍ഷം മുന്‍പ് 6 അടിയില്‍ നിര്‍മിച്ച നിര്‍മിച്ച വിശ്വരൂപം വാങ്ങുകയും ചെയ്തു. ശില്പം യാഥാര്‍ഥ്യമാക്കുന്നത് രാധാകൃഷ്ണന്, രാമചന്ദ്രന്, പീഠം വിജി, സജി, ഭാഗ്യരാജ്, സോമന് എന്നിവരും ചേര്‍ന്നാണ്. 3 മാസത്തിനുള്ളില്‍ ശില്പം പൂര്‍ത്തിയാകും.
Post Your Comments