Latest NewsMollywood

നീലകണ്ഠനേയും ഭാനുമതിയേയും സൃഷ്ടിച്ചത് ഞങ്ങളില്‍ നിന്ന്; യഥാര്‍ത്ഥ ജീവിതത്തിലെ ഭാനുമതി പറയുന്നു

മംഗലശ്ശേരി നീലകണ്ഠനായി മോഹന്‍ലാലും ഭാനുമതിയായി രേവതിയും മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്

മലയാള സിനിമാ പ്രേമികളുടെ മനസില്‍ എന്നും തങ്ങി നില്‍ക്കുന്ന സിനിമകളില്‍ പ്രത്യേക സ്ഥാനമാണ് ദേവാസുരത്തിന്. പ്രണയവും പ്രതികാരവും സ്‌നേഹവും കൂടി ഇണചേരുന്ന സിനിമ മലയാളിക്ക് സമ്മാനിച്ചത് മറക്കാനാവാത്ത ഓര്‍മകളാണ്. മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി ശശി ഒരുക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ക്‌ളാസിക്കുകളില്‍ ഒന്നാണ്. മംഗലശ്ശേരി നീലകണ്ഠനായി മോഹന്‍ലാലും ഭാനുമതിയായി രേവതിയും മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്.

മുല്ലശ്ശേരി രാജു എന്ന കോഴിക്കോട്ടുകാരന്റെയും അദ്ദേഹത്തിന്റെ പ്രിയപത്‌നി ലക്ഷീ രാജാഗോപാലില്‍ നിന്നുമാണ് രഞ്ജിത്ത് നീലകണ്ഠനെയും ഭാനുമതിയെയും സൃഷ്ടിച്ചതെന്ന് പറയുകയാണ് യഥാര്‍ത്ഥ ജീവിതത്തിലെ ഭാനുമതി ലക്ഷ്മി രാജഗോപാല്‍. ‘ദേവാസുരത്തിന്റെ കഥ ഞങ്ങളുടെത് തന്നെയാണ്. അതിന്റെ എക്സ്ട്രാക്ട് ഞങ്ങളുടെ ലൈഫാണ്. പക്ഷേ അതിന്റെ ഉള്ളില്‍ സിനിമയ്ക്ക് വേണ്ടിയുള്ള പൊടിപ്പും തൊങ്ങലുമൊക്കെ വന്നിട്ടുണ്ട്. ശരിക്കും രഞ്ജിത്ത് ഇവിടെ വരുന്നത് ഗിരീഷ് പുത്തഞ്ചേരിയുടെ കൂടെയാണ്. ഗിരീഷ് പണ്ടേക്കും പണ്ടേ ഇതിനുള്ളിലെ ഒരു അന്തേവാസിയാണ്. ബാബുരാജിന്റെ ഒറിജിനില്‍ ശബ്ദം കേള്‍ക്കാനാണ് രഞ്ജിത്ത് മുല്ലശ്ശേരിയിലേക്ക് വരുന്നത്. പിന്നീട് പലപ്പോഴായി ഗിരീഷിനൊപ്പം രഞ്ജി വന്നു തുടങ്ങി. അങ്ങനെ കുറേശ്ശെ കുറേശ്ശെയായി ഞങ്ങളുടെ ജീവിതവും രീതികളുമെല്ലാം ചികഞ്ഞു ചികഞ്ഞെടുക്കാന്‍ തുടങ്ങി. അങ്ങനെ ഒരുദിവസം പറഞ്ഞു ഞആനൊരു സാധനം നിങ്ങളുടെ ജീവിതത്തില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ട്. എന്താന്ന് ചോദിച്ചപ്പോള്‍, ദേവാസുരത്തിന്റെ സ്‌ക്രിപ്ട് വായിക്കാന്‍ ഞങ്ങള്‍ക്കു തരികയായിരുന്നു’.

shortlink

Related Articles

Post Your Comments


Back to top button