സത്യപ്രതിജ്ഞാ ചടങ്ങിനു നില്‍ക്കാതെ വിവാഹം; വിമര്‍ശനത്തിനു പിന്നാലെ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് നടി

ചൊവ്വാഴ്ച നുസ്രത്ത് ജഹാനൊപ്പം മിമി ചക്രവര്‍ത്തിയും എംപിയായി സത്യപ്രതിജ്ഞ ചെയ്തു.

തൃണമൂല്‍ ലോക്‌സഭാംഗവും നടിയുമായ നുസ്രത്ത് ജഹാന്‍ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ‌‌എംപിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്ന ദിവസം താരത്തിന്റെ വിവാഹം ആയിരുന്നു. ഈ മാസം 19നായിരുന്നു നസ്രത്തിന്റെ വിവാഹം. ബിസിനസ് മാൻ നിഖിൽ ജയ്ൻ ആണ് വരൻ. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതെ തുർക്കിയിൽ വിവാഹത്തിനായി യാത്ര തിരിച്ച താരത്തിനെതിരെ വിമര്‍ശനവും അന്ന് ഉയര്‍ന്നിരുന്നു.

നുസ്രത്ത് ജഹാന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ മറ്റൊരു തൃണമൂല്‍ എംപിയായ മിമി ചക്രവര്‍ത്തിയും അന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. ചൊവ്വാഴ്ച നുസ്രത്ത് ജഹാനൊപ്പം മിമി ചക്രവര്‍ത്തിയും എംപിയായി സത്യപ്രതിജ്ഞ ചെയ്തു. പാർലമെന്റ് പടി തൊട്ടുവന്ദിച്ച ശേഷമാണ് മിമിയും നുസ്രത്തും സഭയിൽ പ്രവേശിച്ചത്. ബംഗാളി ഭാഷയിലാണ് മിമിയും നസ്രത്തും സത്യപ്രതിജ്ഞ ചെയ്തത്.

Share
Leave a Comment