
നടന്‍ സെയ്ഫ് അലി ഖാനൊപ്പം മകള്‍ സാറ അലി ഖാന്‍ കളിക്കുന്ന വീഡിയോ വൈറലാകുന്നു. പഴയകാല വീഡിയോയാണ് വൈറലാകുന്നത്. സെയ്ഫിന്റെ സിനിമാ സെറ്റില്‍ എത്തിയ സാറ അച്ഛനൊപ്പം കളിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോലുള്ളത്. സെയ്ഫിന്റെ ഇളയമകനായ തൈമൂര്‍ അലി ഖാന്റെ അതേ ഛായയാണ് കുഞ്ഞു സാറക്കെന്ന് ആരാധകര്‍ പറയുന്നു.
സെയ്ഫ് അലി ഖാന്‍- അമൃത സിംഗ് ദമ്പതികളുടെ മൂത്തമകളാണ് സാറ അലി ഖാന്‍. 1991 ലാണ് സെയ്ഫും അമൃതയും വിവാഹിതരാകുന്നത്. 1995 ലാണ് ഇവര്‍ക്ക് സാറ ജനിക്കുന്നത്. 2001 ല്‍ മകന്‍ ഇബ്രാഹിം അലി ഖാന്‍ ജനിച്ചു. മകന്‍ ജനിച്ചതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സെയ്ഫും അമൃതയും വേര്‍പിരിയുകയായിരുന്നു. ശേഷമായിരുന്നു കരീന കപൂറുമായുള്ള വിവാഹം. ഇവരുടെ മകനാണ് തൈമൂര്‍ അലി ഖാന്‍.
Post Your Comments