InterviewsLatest News

തിയേറ്ററില്‍ ജയറാമിനെ കണ്ടാല്‍ കൂവുന്ന അവസ്ഥയില്‍ നിന്നുമായിരുന്നു പതിനാറ് സിനിമകളും ചെയ്തത്; പിണക്കത്തിന്റെ കാരണം വെളിപ്പെടുത്തി രാജസേനന്‍

എന്റെ കയ്യിലേക്ക് ഒരു താരത്തെ കിട്ടിയാല്‍ അയാള്‍ എങ്ങനെ ആകുമെന്ന് ജയറാമിനെ കണ്ടാല്‍ മാത്രം മനസ്സിലാകും

മലയാള സിനിമയിലെ തൊട്ടതെല്ലാം പൊന്നാക്കിയിരുന്ന കൂട്ടുകെട്ടാണ് ജയറാം-രാജസേനന്‍. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ അകലുകയായിരുന്നു. ഇത് വലിയ ഞെട്ടലാണ് മലയാള സിനിമയില്‍ ഉണ്ടാക്കിയത്. മേപ്പറമ്പില്‍ ആണ്‍വീട്, സിഐഡി ഉണ്ണിക്കൃഷ്ണന്‍, കടിഞ്ഞൂല്‍ കല്യാണം, അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്നീ ചിത്രങ്ങളെല്ലാം വലിയ ഹിറ്റുകളായിരുന്നു. തുടര്‍ന്നാണ് ഇരുവരും അകന്നത്.

ഇപ്പോഴിതാ ജയറാമുമായി പിരിയാനുള്ള കാരണം തുറന്നുപറയുകയാണ് രാജസേനന്‍. ”എവിടെയൊക്കെയോ ഞങ്ങള്‍ തമ്മില്‍ മാനസികയമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായി. ചില പിന്തിരിപ്പന്‍ ശക്തികള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ജയറാമിനാണ് അത്തരം പ്രശ്‌നങ്ങളുണ്ടായിരുന്നത്. ജയറാമിന് എന്തൊക്കെയോ തെറ്റിദ്ധാരണകളുണ്ടായിരുന്നു. ഫോണില്‍ കഥ പറഞ്ഞ്, ആ കഥ മാത്രം കേട്ട് വന്ന് അഭിനയിച്ച സിനിമകളായിരുന്നു ഈ പതിനാറെണ്ണവും. ”ഇപ്പോള്‍ അങ്ങനെയല്ല, മറ്റ് പലരും ചെയ്യുന്ന പോലെയൊക്കെ ജയറാമും ആവശ്യമില്ലാത്ത ഇടപെടലുകള്‍ തുടങ്ങി. എന്റെ കയ്യിലേക്ക് ഒരു താരത്തെ കിട്ടിയാല്‍ അയാള്‍ എങ്ങനെ ആകുമെന്ന് ജയറാമിനെ കണ്ടാല്‍ മാത്രം മനസ്സിലാകും. തിയറ്ററില്‍ ജയറാമിനെ കണ്ടാല്‍ കൂവുമെന്ന അവസ്ഥയിലാണ് ഞാന്‍ പുള്ളിയെ വെച്ച് കടിഞ്ഞൂല്‍ കല്യാണം ചെയ്യുന്നത്. സിനിമയില്‍ മുഴുവന്‍ ശത്രുക്കളാണ് ആ സമയത്ത്. ആ ആളെയാണ് ഞാന്‍ ഇത്രയും വര്‍ഷം പതിനാറ് സിനിമകളില്‍ കൂടി പ്രതിഷ്ഠിച്ചതെന്നും രാജസേനന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button