യാത്രയെ ഇഷ്ടപ്പെടാത്തവര്‍ കുറവാണ്. അവരില്‍ ഒരാളാണ് മലയാളത്തിന്റെ സ്വന്തം താരം രാധികയും. വെളളിത്തിരയില്‍ സജീവയായിരുന്ന രാധികവിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു മാറുകയായിരുന്നു. ദുബായില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയാണ് താരത്തെ ജീവിതസഖിയാക്കിയത്.
ലോകം മുഴുവനും ചുറ്റിക്കാണണമെന്നാണ് രാധികയുടെ ആഗ്രഹം. ഭര്‍ത്താവ് അഭിയാകട്ടെ സര്‍പ്രൈസ് യാത്രകളൊരുക്കി രാധികയെ ഞെട്ടിക്കാറാണ് പതിവ്. വിവാഹശേഷം ആദ്യം ഇവര്‍ പോയത് ജോര്‍ജ്ജിയയിലേക്കാണ്. പിന്നീട് രാധികയുടെ പിറന്നാള്‍ ദിനത്തില്‍ അഭി രാധികയ്ക്ക് നല്‍കിയത് തുര്‍ക്കി, കപ്പഡോഷ്യ യാത്രയായിരുന്നു. വളരെ മനോഹരായ സ്ഥലമാണ് കപ്പഡോഷ്യ എന്നാണ് രാധിക പറയുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അഗ്നിപര്‍വതങ്ങള്‍ പൊട്ടിയൊഴുകിയ ലാവ ഇവിടെ മലനിരകളായി മാറി. ഈ മലകള്‍ തുരന്നാണ് റസ്റ്ററന്റുകളും ഷോപ്പിങ് മാളുകളും നിര്‍മിച്ചിരിക്കുന്നത്. ഈ കാഴ്ചകള്‍ക്കപ്പുറം പലവര്‍ണങ്ങളിലും വലുപ്പത്തിലും ആകാശത്തേക്കു പറന്നുയരുന്ന ഹോട്ട് എയര്‍ ബലൂണുകളാണ് കപ്പഡോഷ്യയുടെ പ്രത്യേതക. ഗുഹയിലായിരുന്നു അവിടെ താമസം അതും ശരിക്കും ആസ്വദിച്ചു.
ചൈനയിലേക്കും ഭര്‍ത്താവിനൊപ്പം ഒരു ഒഫീഷ്യല്ട്രിപ്പില് രാധിക പോയിട്ടുണ്ട്. അവിടെ ലോകാദ്ഭുതങ്ങളിലൊന്നായ വന്മതില് ശരിക്കും അദ്ഭുതപ്പെടുത്തിയെന്ന് താരം പറയുന്നു. ശ്രീലങ്കയിലും താരം പോയി. സ്ഫോടനപരമ്പരകള്‍ നടന്നതിനാല്‍ അങ്ങോട്ട് പോകേണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും അഭി കൂട്ടാക്കിയില്ല. മൂന്നാറിലെ ടീ എസ്റ്റേറ്റും കൊടൈക്കനാലിലെ കാഴ്ചകളും ഒരുമിച്ച പോലെയാണ് ശ്രീലങ്കയിലെ കാഴ്ചകള്‍ കണ്ടപ്പോള്‍ തോന്നിയതെന്ന് താരം പറയുന്നു. പക്ഷേ നിയന്ത്രണങ്ങളുള്ളതിനാല്‍ പലയിടങ്ങളിലും പോകാന്‍ സാധിച്ചില്ല. അമേരിക്കയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും താരം യാത്ര ചെയ്തിട്ടുണ്ട്. ഇനിയുള്ളത് കുറച്ച് സ്വപ്നയാത്രകളാണ്. ഇന്ത്യയില്‍ ഇനിയും സന്ദര്‍ശിക്കാത്ത സ്ഥലങ്ങളില്‍ പോകണം. ഒപ്പം ഒരു യൂറോപ്യന്‍ ട്രിപ്പും. ബൈക്കില്‍ ലഡാക്ക് വരെ യാത്ര പോകണമെന്നുമാണ് താരത്തിന്റെ ആഗ്രഹം.
Post Your Comments