മമ്മൂട്ടി വെള്ളം പോലെയാണ്. ഏത് സംവിധായകന് ഏത് പാത്രത്തില്‍ ഒഴിക്കുന്നുവോ ആ പാത്രത്തിന്റെ രൂപത്തിലേക്ക് മാറാനുള്ള സിദ്ധി മമ്മൂട്ടിയ്ക്കുണ്ട്.. അത് അസാധാരണമായ ഒരു കഴിവാണ്. എല്ലാ നടന്മാര്ക്കും ഈ കഴിവ് കിട്ടണമെന്നില്ല.
ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട് എന്ന സിനിമയില്‍ കന്നഡ അതിര്‍ത്തിയായുള്ള നാട്ടിലെ മലയാളം സംസാരിക്കുന്ന വീരേന്ദ്ര മല്ലയ്യ എന്ന നായകനാണ് മമ്മൂട്ടി. ആ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കവേ കഥാപാത്രത്തിനായി മമ്മൂട്ടി ഏറെ ഗൃഹപാഠം ചെയ്തിരുന്നു. താമസിക്കുന്ന ഹോട്ടലില്‍ കന്നഡ സീരിയലുകള്‍ പതിവായി കാണും. ഇതേപ്പറ്റി ചോദിച്ചാല്‍ ‘ഇതില്‍ നിന്നൊക്കെ വല്ലതും കിട്ടുമെടോ’ എന്നായിരിക്കും മറുപടി. മമ്മൂട്ടി ആ സിനിമയില്‍ രസകരമായി കന്നഡ ഉപയോഗിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ വിധേയനിലെ ഭാസ്കര പട്ടേലരെ ഒരു കോമഡി ലൈനില്‍ പിടിക്കുകയാണ് ചട്ടമ്പിനാട്ടില്‍ മമ്മൂട്ടി ചെയ്തത്. രണ്ടും ഒരേ ഭാഷാരീതികളും സ്വഭാവ രീതികളുമുള്ള കഥാപാത്രങ്ങള്‍. എന്നാല്‍ രണ്ടും തമ്മില്‍ ഒരു സാമ്യവുമില്ല! അവിടെയാണ് മമ്മൂട്ടി എന്ന മഹാനടന്റെ ബ്രില്യന്‍സ്.
Post Your Comments