ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ മലയാളികള്‍ക്ക് അഭിമാനിക്കാനുള്ള വകയുമുണ്ട്. മലയാളത്തിന്റെ പ്രിയനടന് ഇന്ദ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ചൈനയിലാണ്. ഇതാദ്യമായാണ് ഹാങ്ഹായ് മേളയില്‍ ഒരു മലയാള സിനിമയ്ക്ക് പുരസ്കാരം ലഭിക്കുന്നത്. ചലച്ചിത്ര മേളയ്ക്കിടെ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയ ഇന്ദ്രന്‍സിന്റെ രസകരമായ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചോപ്പ് സ്റ്റിക്കുകൊണ്ട് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുകയാണ് ഇന്ദ്രന്‍സ്. ചോപ്പ് സ്റ്റിക്ക് ഉപയോഗിച്ച് ഭക്ഷണം കഴിക്കേണ്ടത് എങ്ങനെയാണ് എന്ന് പഠിപ്പിക്കാന്‍ ഒരു ഹോട്ടല്‍ ജീവനക്കാരന് ഇന്ദ്രന്‍സിനെ പഠിപ്പിക്കുന്നുണ്ട്. ഈ വീഡിയോയാണ് വൈറലായിരിക്കുന്നത്.
https://www.facebook.com/indrans.actor/videos/349544385755234/
വീഡിയോയെക്കുറിച്ച് ഇന്ദ്രന്‍സ് ഫെയ്സ്ബുക്കില്‍ കുറിച്ചതിങ്ങനെ… പാവം.. പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേല് എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാന്‍ പറഞ്ഞേനെ… സംവിധായകന് ഡോ. ബിജുവും ഇന്ദ്രന്‍സിന്റെ തൊട്ടടുത്ത് ഇരിക്കുന്നുണ്ട്. ഇന്ദ്രന്‍സിന്റെ പരിശ്രമം കണ്ട് അദ്ദേഹം ചിരിക്കുന്നുമുണ്ട്. ഗോള്‍ഡന്‍ ഗോബ്ലെറ്റ് വിഭാഗത്തിലാണ് വെയില്‍മരങ്ങള്‍ മത്സരിച്ചത്. 112 രാജ്യങ്ങളില്‍ നിന്നായി 3964 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ എന്‍ട്രികളായി എത്തിയതില്‍ 14 ചിത്രങ്ങളാണ് അവസാന പട്ടികയില്‍ ഇടം നേടിയത്. ടര്‍ക്കിഷ് സംവിധായകനായ നൂറി ബില്‍ഗേ സെയ്ലാന് ആണ് ഇത്തവണ ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോള്‍ഡന്‍ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയര്മാന്.
Post Your Comments