മോഹന്‍ലാലിന്റെ എല്ലാ കഥാപാത്രങ്ങളോടും തനിക്ക് താല്പര്യമില്ല, എന്നാല്‍ ലാലേട്ടനെ ഇഷ്ടമാണെന്ന് നടി അനുമോള്‍. നമുക്ക് ലാലേട്ടനെ ഇഷ്ടമാണ്, പക്ഷേ ലാലേട്ടന്റെ എല്ലാ സിനിമകളും നല്ലതാണെന്ന് കണ്ണടച്ച് പറയാനാകില്ല. ലാലേട്ടന് എന്തുചെയ്താലും നല്ലതാണ്, പക്ഷേ എല്ലാ ക്യാരക്ടേഴ്സിനോടും ഇഷ്ടം വരില്ലെന്നും അനുമോള്‍ പറഞ്ഞു. എല്ലാ ആക്ടേഴ്സിനെയും എനിക്കിഷ്ടമാണ്. എല്ലാവരും ടാലന്റ് ഉള്ളവരാണ്. അല്ലാതെ ആര്‍ക്കും ക്യാമറയുടെ മുന്നില്‍ നിന്ന് പെര്‍ഫോം ചെയ്യാന്‍ പറ്റില്ല അനുമോള്‍ വ്യക്തമാക്കി.
എന്നാല്‍ അതേസമയം സിനിമയിലെ ഒരു ടോപ്പ് സ്റ്റാറിന് ലവ് ലെറ്റര്‍ കൊടുക്കാന്‍ അവസരം കിട്ടിയാല്‍ അത് മോഹന്‍ലാലിനായിരിക്കുമെന്നും നടി കൂട്ടിച്ചേര്‍ത്തു. മമ്മൂക്കയെയും എനിക്കിഷ്ടാണ്. പക്ഷെ റൊമാന്‍സിന്റെ കാര്യത്തില്‍ ലാലേട്ടനാണ് ഒരു പോയിന്റ് കൂടുതല്‍. മമ്മൂക്ക കുറച്ച് സീരിയസ് ആയിട്ടല്ലേ നമുക്ക് ഫീല്‍ ചെയ്യുക. അപ്പോള്‍ ലവ് ലെറ്റര്‍ കൊടുക്കാന്‍ കൈ വിറക്കും .ലാലേട്ടനാകുമ്പോള്‍ കുറച്ച് റൊമാന്‍സിലൊക്കെ കൊടുക്കാന്‍ പറ്റും. ഒരുമിച്ചഭിനയിക്കാന്‍ ചാന്‍സ് കിട്ടിയാല്‍ ഞാന്‍ ചിലപ്പോള്‍ എന്റെ കഥാപാത്രത്തെയും മറ്റും നോക്കിയേക്കും. പക്ഷെ ലവ് ലെറ്റര്‍ കൊടുക്കുന്നെങ്കില്‍ അത് ലാലേട്ടന് തന്നെയായിരിക്കുമെന്നും താരം പറഞ്ഞു.
Post Your Comments