ഗര്‍ഭിണിയായാലും ഫിറ്റ്നസ് വിട്ടൊരു കളിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് നടി എമി ജാക്‌സണ്‍. യോഗ ചെയ്താണ് എമി തന്റെ ആരോഗ്യം സംരക്ഷിക്കുന്നത്. സിനിമയുടെ തിരക്കുകളൊക്കെ മാറ്റിവെച്ച് യാത്ര ചെയ്താണ് എമി തന്റെ ഗര്‍ഭകാലം ആസ്വദിക്കുന്നത്.
ഗര്‍ഭിണിയാണെങ്കിലും എല്ലാ ദിവസവും എമി ജിമ്മില്‍ പോകും. യോഗാ മുടക്കാറെയില്ല. എന്നാല്‍ ഇപ്പോള്‍ രാവിലെ ജിമ്മില്‍ പോകണോ അതോ ഒരു ബൗള്‍ തേന്‍ കഴിക്കണമോ എന്ന ചിന്തയുമായി മല്‍പ്പിടുത്തത്തിലാണ് ഞാനെന്ന് എമി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാതൃദിനത്തിലാണ് തന്റെ കാമുകന്‍ ജോര്‍ജ്ജ് പനയോട്ടുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താന്‍ ഗര്‍ഭിണിയാണെന്ന വിവരം എമി ആദ്യമായി ആരാധകരോട് തുറന്ന് പറഞ്ഞത്.
Post Your Comments