GeneralLatest News

വിജയകാന്തിന്റെ സ്വത്തുക്കള്‍ ലേലത്തിന് വെച്ചു; കാരണം…

ബാങ്ക് വായ്പ്പയായ അഞ്ചുകോടി രൂപ തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് നടപടി

ചെന്നൈ: ഡി.എം.ഡി.കെ സ്ഥാപകനും നടനുമായ വിജയകാന്തിന്റെ സ്വത്തുക്കള്‍ ലേലത്തിന് വെച്ചു. വിജയകാന്തിന്റേയും ഭാര്യ പ്രേമലതയുടെയും പേരില്‍ ചെന്നൈയിലും കാഞ്ചീപുരത്തുമുള്ള 100 കോടി വിലമതിക്കുന്ന സ്വത്തുക്കളാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ലേലത്തിനുവെച്ചത്. ബാങ്ക് വായ്പ്പയായ അഞ്ചുകോടി രൂപ തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

ജൂലൈ 26 ന് ലേലം ചെയ്യുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. കാഞ്ചീപുരത്തെ എന്‍ജിനീയറിങ് കോളേജും വടപളനിയിലെ വീടും സ്ഥലവുമാണ് ലേലം ചെയ്യുന്നതെന്ന് ബാങ്കിന്റെ നോട്ടീസില്‍ പറയുന്നു. 5.52 കോടി രൂപയാണു വായ്പ ഇനത്തില്‍ തിരികെ ലഭിക്കാനുള്ളതെന്നും ബാങ്ക് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button