പ്രമുഖ താരങ്ങളെ എടുത്താന്‍ അവരില്‍ ഭൂരിഭാഗം പേരും അച്ഛന്റേയോ അമ്മയുടേയോ പേരില്‍ സിനിമയില്‍ എത്തിയവരായിരിക്കും. അതില്‍ ജാക്കി ഷെറോഫിന്റെ മകന് എന്ന് അറിയപ്പെടാന്‍ അഭിമാനമുണ്ടെന്ന് തുറന്നു പറയുകയാണ് യുവതാരം ടൈഗര്‍ ഷെറോഫ്. ഇന്റസ്ട്രിയില്‍ അച്ഛന്റെ സാന്നിധ്യത്തെക്കുറിച്ചും പ്രഭാവത്തെക്കുറിച്ചും ഞാന്‍ എപ്പോഴും ബോധവാനാണ്.
എന്നാല്‍ അച്ഛന്റെ പേര് ഉപയോഗിക്കാതെ എന്റെ തന്നെ രീതിയിലാണ് ഞാന്‍ വിജയിച്ചതെന്നും സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുത്തതെന്നുമാണ് ടൈഗര്‍ പറയുന്നത്. എന്നാല്‍ ജാക്കി ഷരോഫിന്റെ മകന് എന്ന് അറിയപ്പെടുന്നതില്‍ അഭിമാനമുണ്ടെങ്കിലും മറ്റൊരു ലക്ഷ്യം കൂടി ടൈഗറിനുണ്ട്. ടൈഗര്‍ ഷരോഫിന്റെ അച്ഛന് എന്ന് ജാക്കി ഷരോഫ് അറിയപ്പെടണം എന്നാണ് ഈ മകന്റെ ആഗ്രഹമെന്നും താരം പറഞ്ഞു.
Post Your Comments